HomeNewsArticles‘ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ’

‘ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ’

‘ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ’

‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’, ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ ബി‌ആർ അം‌ബേദ്കറുടെ ഈ കാഴ്ചപാടിലേക്ക് എത്തിപ്പെടാൻ വർത്തമാനകാല ആശയങ്ങളോടുള്ള ഒരു സംവദിക്കൽ മാത്രമാണ് ഞാൻ ഇവിടെ നടത്തുന്നത്.

ഇത് വായനക്കാരന്റെ ചിന്തക്ക് നിറം പകരാനുള്ളതല്ല, എന്നാൽ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിങ്ങളുടെ ചിന്തകളെ കെട്ടിയിടാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നു നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾ നേരിടാൻ ഇനിയും നാം വൈകികൂടാ. നീതിനിഷേധിക്കപ്പെട്ടവന്റെ

 

സ്വപ്നങ്ങളിൽ നിയമവ്യവസ്ഥകൾക്കുള്ളിൽ കുരുങ്ങികിടക്കുന്ന ഒരു കാലഘട്ടത്തിൽ നിന്നും പെട്ടെന്നൊരു മോചനം അസാധ്യമാണെന്നിരിക്കെ ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് ധ്വംസനങ്ങളുടെ അളവ് കുറച്ച് കൊണ്ടുവരിക എന്നുള്ളത് മാത്രമാണ്.

ഓരോ മനുഷ്യാവകാശദിനവും നമ്മിലേക്കെത്തുമ്പോൾ നാടുനീളെ സെമിനാറുകളും സിമ്പോസിയങ്ങളുമായി ചരിത്രത്തിന്റെ കൂടെ നടക്കുകയല്ലാതെ പുതിയൊരു ലോകമെന്ന കഴ്ചപ്പാടിലേക്ക് നടക്കാൻ നടക്കാൻ തയ്യാറവുന്ന ഒരു അവസ്ഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ വേണ്ട പണിപ്പുര സൃഷ്ടിക്കലാകട്ടെ ഇത്തരം ദിനാചരങ്ങളിലൂടെ നമ്മുടെ ലക്ഷ്യം.

മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള 1948ലെ സാർവ്വലൌകിക പ്രഖ്യാപനം ഐക്യരാഷ്ട്ര സഭ നടത്തിയപ്പോൾ മനുഷ്യാവകാശ വസന്തം ലോകമാകെ വീശിയടിക്കുന്ന ഒരു സ്ഥിതി വിശേഷത്തെ നാം സ്വപ്നം കണ്ടു. ഇതിലേക്ക് നടന്നടുക്കുമ്പോഴാണ് ഖമർ റൂഷിന്റെ കൊടുങ്കാ

കെ പി വഹീദ പ്രസിഡന്റ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

കെ പി വഹീദ
പ്രസിഡന്റ്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

റ്റ് എതിർ ദിശയിൽ വീശാൻ ആരംഭിച്ചത്. ഖമർ റൂഷിന്റെ ആരംഭം നമുക്ക് ആവേശമായിരുന്നു, എന്നാൽ ഇതിന്റെ അവസാനത്തെക്കുറിച്ച് ഓർക്കാൻ നമുക്ക് ആവുന്നില്ല.

കമ്പോഡിയയിലെ കർഷകജനത വിമോചനത്തിനായി പോൾപോട്ടിന്റെ പാർട്ടിയായ ഖമർ റൂഷിന്റെ ശ്രമങ്ങൾ വിജയം കാണുകയും തുടർന്ന് ഖമർ റൂഷ് അധികാരത്തിലെത്തിയപ്പോൾ നടത്തിയ ഭീകര വാഴ്ചയിൽ കമ്പോഡീയൻ ജനതയുടെ 21 ശതമാനത്തോളം പേരെ കൊന്നൊടുക്കി. അതായത് 17 ലക്ഷം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്.ഈ സംഭവം മനുഷ്യന്റെ ജീവിക്കനുള്ള, സമത്വത്തിനുള്ള, നൈസർഗികതയുടെ അവകാശങ്ങൾക്കെതിരെ പ്രഖ്യാപിച്ച ഫാസിസ്റ്റ് സിദ്ധാന്തമാണ് എന്നതിൽ തർക്കമില്ല.

ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഇനി നമുക്കുണ്ടായിക്കൂടാ. ഒരു ഫാസിസ്റ്റ് ഭരണകൂടമോ, ഗ്വാണ്ടനാമോയോ, വാഗൺ ട്രാജഡിയോ, ജാലിയൻ വാലാബാഗോ ഇനി നമുക്ക് അനുവധിക്കാനാകില്ല. രാജ്യത്ത് വളർന്നു വരുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദമുയർത്തി മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങളുടെ വാഹകരെയാണ് ഇനി നമുക്കാവശ്യം. മനുഷ്യാവകാശത്തിന്റെ മുന്നണിപ്പോരാളികളാകാൻ യോഗ്യതയുള്ള ഒരു ഭരണകൂടമാണ് നമുക്കുണ്ടാവേണ്ടത്.

1776ലെ അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനവും 1789ലെ ഫ്രഞ്ച് വിപ്ലവ പ്രഖ്യാപനവുമെല്ലാം ഒരു നിശ്ചിത പരിധിവരെ ആധുനിക കാലത്ത് മനുഷ്യാവകാശ സങ്കൽ‌പ്പങ്ങളെ കുറിച്ചുള്ള ചിന്തകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാൽ, വളർന്നു വരുന്ന സമൂഹത്തിൽ സ്വതന്ത്രമായ വീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കുമപ്പുറത്തേക്ക് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

 

No Comments

Leave A Comment