ചെഗുവേര സെന്റര്‍ ഉദ്ഘാടനം ഇന്ന്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ധേയമായ വളാഞ്ചേരി ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ ആസ്ഥാനകേന്ദ്രം ഗായിക കെ.എസ്. ചിത്ര തിങ്കളാഴ്ച മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വളാഞ്ചേരി പോലീസ്സ്റ്റേഷന് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. സമ്മേളനത്തില്‍ എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്, മാത്യു ടി. തോമസ്, മുന്‍മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്, ആര്യാടന് ഷൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
2010 ഏപ്രില്‍ 30ന് പ്രവര്‍ത്തനംതുടങ്ങിയ ചെഗുവേര കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ ഡ്രഗ്ബാങ്ക്, കൗണ്‍സലിങ് സെന്റര്‍, സൗജന്യ ആംബുലന്‍സ്-ഫ്രീസര്‍ സൗകര്യം, സൗജന്യ ഡയാലിസിസ് സെന്റര്‍, രക്തദാനസേന, റെഡ്ക്രോസ് സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വീല്‍ചെയറുകള്‍, ക്രച്ചസ്സുകള്, വൈറ്റ്കെയിനുകള്, വാട്ടര്‍ബെഡുകള്‍, ഭവന നിര്‍മാണ ധനസഹായങ്ങള്‍ എന്നിവയും നല്‍കിവരുന്നുണ്ട്.
ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വെസ്റ്റേണ്‍ പ്രഭാകരന്, പ്രസിഡന്റ് വി.പി. മുഹമ്മദ് സാലിഹ്, ജനറല്‍ സെക്രട്ടറി വി.പി. അബ്ദുള്അസീസ് പാണ്ടികശാല തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									