HomeNewsPoliticsകണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു

കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു

youth-league-kandanakam-march

കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു

എടപ്പാൾ:കണ്ടനകം ബിവറേജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് തടഞ്ഞു.നിരന്തര സമരത്തിന്റെ അടിസ്ഥാനത്തിൽ പാതയൊരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ അടച്ചു പൂട്ടാനുള്ള കോടതി ഉത്തരവിൽ പൂട്ടിയ കണ്ടനകം ബീവറേജ് കോവിഡ് മഹാമാരിയുടെ മറവിൽ തുറന്നതിനെതിരെ തവനൂർ മണ്ഡലം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ബീവറേജിലേക്ക് മാർച്ച്‌ നടത്തിയത്.ബീവറേജിന്‌ മുന്നിൽ പോലീസ് പ്രവർത്തകരെ തടഞ്ഞു തുടർന്ന് പോലീസും പ്രവർകരും ഉന്തും തള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.
Ads
നാട്ടുകാരെയും, ജനപ്രതിനിധികളെയും, സന്നദ്ധ സംഘടകളെയും അണിനിരത്തി സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറീപ്പ് നൽകി.പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ മുഖ്യപ്രഭാഷണം നടത്തി.
youth-league-kandanakam-march
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സ്വാലിഹ് തങ്ങൾ, വി.കെ.എ മജീദ്, വി.പി റഷീദ്, ഹസ്സൈനാർ നെല്ലിശ്ശേരി, മൻസൂർ മരയങ്ങാട്ട്, ഗഫൂർ കണ്ടനകം, പി.എം മായ തവനൂർ, വിപി അക്ബർ, ഏവി നബീൽ, ഷുഹൈബ് ഹുദവി, ഷാഫി അയങ്കലം, സുഹൈൽ പെരുന്തല്ലൂർ, നാസിക് ബീരഞ്ചിറ, കമറു പുള്ളുവൻപടി, സുലൈമാൻ മൂതൂർ, ഉണ്ണി മരക്കാർ വെള്ളഞ്ചേരി, പള്ളത്ത് അസീസ്, നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!