HomeNewsPoliticsകാർഷിക ബില്ലിനെതിരെ മാറാക്കരയിൽ മുസ് ലിം യൂത്ത് ലീഗ് ‘കടലാസ് തോണി’ പ്രതിഷേധം സംഘടിപ്പിച്ച

കാർഷിക ബില്ലിനെതിരെ മാറാക്കരയിൽ മുസ് ലിം യൂത്ത് ലീഗ് ‘കടലാസ് തോണി’ പ്രതിഷേധം സംഘടിപ്പിച്ച

league-marakkara-farm-protest

കാർഷിക ബില്ലിനെതിരെ മാറാക്കരയിൽ മുസ് ലിം യൂത്ത് ലീഗ് ‘കടലാസ് തോണി’ പ്രതിഷേധം സംഘടിപ്പിച്ച

കാടാമ്പുഴ:മോദിസർക്കാരിൻ്റെ കർഷക വിരുദ്ധ ബില്ലിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ കടലാസ് തോണി പ്രതിഷേധം വ്യത്യസ്തമായി. ‘അന്നം മുടക്കുന്ന ബിൽ അറബിക്കടലിൽ ‘ എന്ന തലവാചകവുമായി കാർഷിക ബില്ലിൻ്റെ കോപ്പികൾ കൊണ്ട് കടലാസ് തോണികൾ നിർമ്മിച്ച് വെള്ളത്തിലൊഴുക്കിയാണ് മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചത്. മരുതിൻചിറ തോട്ടിലാണ് പ്രവർത്തകർ തോണിയൊഴുക്കൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.പി. അബ്ദു, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, മുസ്തഫ തടത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ. സകരിയ്യ, ശിഹാബ് മങ്ങാടൻ, സെക്രട്ടറിമാരായ ഫഹദ് കരേക്കാട്, അഷ്റഫ് പട്ടാക്കൽ, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി റാഷിദ് പി.ടി,
അമീർ കാരക്കാടൻ, പി.കെ.സഫ്വാൻ, എ.പി. സാബിർ മാസ്റ്റർ, നിസാർ പി, റഊഫ് എ.പി, ബാവ എ.കെ, എന്നിവർ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!