HomeNewsPoliticsകോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ്

കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ്

youth-congress-kolamangalam-kothetodu

കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ്

വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോ തേതോട് കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സമൂഹത്തിനു മുന്നിൽ നല്ല പിള്ള ചമയാൻ ശ്രമിച്ചവർ സ്വയം പരിഹാസ്യരായെന്നും ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ വർഷങ്ങളോളമായി ഇടതുപക്ഷത്തിൻ്റെ കൈകളിലായിരുന്നു വാർഡിലെ അനധികൃത കൈയ്യേറ്റവും ഭൂമാഫിയയുടെ ഇടപെടലിനും ഒത്താശ ചെയ്തു കൊടുക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തോളമായി വാർഡ് ഭരിക്കുന്ന കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ നൗഫൽ പാലാറ അനുവദിക്കാത്തതിലുമുള്ള മനോവിഷമത്താൽ വിറളി പൂണ്ട് ചിലർ കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണിതെന്നും കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ചവർ പൊതുജന സമക്ഷം മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കോതേത്തോട് വിഷയത്തിൽ കൈയ്യേറ്റം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ നൗഫൽ പാലാറയെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിൽ യാതൊരു കളങ്കവുമില്ലാതെ തൻ്റെ വാർഡിലേയും വാർഡിലെ ഓരോ അംഗങ്ങളുടേയും ഉന്നമനത്തിനും പൊതുജന നന്മയ്ക്കുമായി അഹോരാത്രം പ്രവർത്തിക്കുന്ന, എന്നാൽ അത് പൊതുജന സമക്ഷം കൊട്ടിഘോഷിക്കാതെ പൊതുജീവിതം മുന്നോട്ടു നയിക്കുന്ന വ്യക്ത്വിത്വം കൂടിയായ നൗഫലിനെതിരെ നടത്തിയ ആരോപണത്തിൽ മാനനഷ്ടത്തിന് കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷാജി പാച്ചേരി അഭിപ്രായപ്പെട്ടു. കോതേത്തോട് വിഷയത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
youth-congress-kolamangalam-kothetodu
ചില കുത്സിത താത്പ്പര്യങ്ങൾക്കനുസൃതമായി ചിലർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിയമപരമായും രാഷട്രീയപരമായും നേരിടുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്, ജില്ലാ കോൺഗ്രസ് സെക്രട്ടറിമാരായ ഉമർ ഗുരിക്കൾ, പി.സി.എ നൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി KM ഗഫൂർ, മുനിസിപ്പൽ ലീഗ് സെക്രെട്ടറി സലാം വളാഞ്ചേരി, മുനിസിപ്പൽ കൗൺസിലർ കെ.വി.ഉണ്ണികൃഷ്ണൻ,പ്രൊഫസർ സന്തോഷ്‌ ബാബു, എന്നിവർ സംസാരിച്ചു. രാജൻ മാസ്റ്റർ, മുസ്തഫ, ഭക്തവത്സലൻ, കെടി ബാപ്പു, ശ്രീകുമാർ മാസ്റ്റർ, ടി പി അബ്ദുള്ള കുട്ടി, റഹൂഫ്, വത്സൻ ബാബു, വിനു പുല്ലാനൂർ, ഷഹ്‌നാസ് പി ടി, സലാം പാഴുർ, സബീഹ് പി കെ, റംഷാദ് എന്നിവർ നേത്ര്വതം കൊടുത്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല സ്വാഗതവും കെ എസ് യു മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ നന്ദിയും പറഞ്ഞു.
Summary: youth congress says that it won’t allow sabotaging its councilor


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!