HomeNewsPoliticsമങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു

മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു

youth-congress-collectorate

മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു

മലപ്പുറം: ഓൺലൈൻ ക്ലാസ്സ്‌ വീക്ഷിക്കാൻ സൗകര്യമില്ലാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഇരിമ്പിളിയം മങ്കേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള സർക്കാരാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. ഇനിയൊരു വിദ്യാർത്ഥി ജീവൻ പൊലിയാതിരിക്കാൻ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണം എന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് വെച്ചത്.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്‌ ഓൺലൈൻ ക്ലാസ്സുകൾക്ക് എതിരല്ലെന്നും എന്നാൽ ഒരു വിദ്യാർത്ഥിക്ക് പോലും അവസരം നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ്‌, സംസ്ഥാന സെക്രട്ടറി പി നിധീഷ്, ജില്ലാ ജനറൽ സെക്രട്ടറിമാറായ ഉമറലി കരേക്കാട്, മുഹമ്മദ്‌ പാറയിൽ, സഫീർ ജാൻ, സുനിൽ ചെറുകോട്, മുൻ പാർലിമെന്റ് പ്രസിഡന്റ്‌ യാസിർ പൊട്ടച്ചോല നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശബാബ് വക്കരത്ത്, ഇസ്‌ലാഹ് മങ്കട, ആസാദ്‌ മഞ്ചേരി, ശറഫുദ്ധീൻ മലപ്പുറം, എന്നിവർ പങ്കെടുത്തു..മരിച്ച വിദ്യാർത്ഥിനി ദേവികയുടെ സഹോദരിക്ക് വേണ്ട പഠന സൗകര്യം യൂത്ത് കോൺഗ്രസ്‌ ഏർപ്പെടുത്തുമെന്ന് ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!