കുറ്റിപ്പുറം ബസ്റ്റാന്റ് നവീകരണത്തിന് ഉടൻ നടപടി വേണം : പഞ്ചായത്തിന് നിവേദനം നൽകി കുറ്റിപ്പുറം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി

കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കംഫർട്ട് സ്റ്റേഷനിലെ ദുർഗന്ധവും ശുചിത്വമില്ലായ്മയും അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളകുട്ടിക്ക് നിവേദനം നൽകി. കംഫർട്ട് സ്റ്റേഷന്റെ കാര്യത്തിൽ ഉടൻ ശാശ്വത പരിഹാരം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബാസിൽ മുക്രക്കാട്ടിൽ, സലാം പാഴൂർ, മുഹമ്മദലി പാറമ്മൽ, രമേശ് പാഴൂർ, ശിവശങ്കർ രാങ്ങാ ട്ടൂർ,ജലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് പ്രസിഡന്റിന് പരാതി സമർപ്പിച്ചത്.വൈസ് പ്രസിഡന്റ് റിജിത ശലീജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഹമ്മദ്കുട്ടി ചെമ്പിക്കൽ,വാർഡ് മെമ്പർമാരായ നജ്മത്ത്,ദാമോദരൻ , കോമള ടീച്ചർ എന്നിവരും സന്നിഹിതരായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
