HomeNewsPoliticsഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരിയിൽ ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരിയിൽ ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ്

youth-congress-gandhi-jayanthi-valanchery

ഗാന്ധി ജയന്തി ദിനത്തിൽ വളാഞ്ചേരിയിൽ ഉപവാസ സമരവുമായി യൂത്ത് കോൺഗ്രസ്

വളാഞ്ചേരി: ‘അന്ന് ഗാന്ധിയെ കൊന്നവർ ഇന്ന് ഇന്ത്യയെ കൊല്ലുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ ഉപവാസം സംഘടിപ്പിച്ചു. വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന ഉപവാസ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഷഹനാസ് പാലക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രെട്ടറി ഇ.പി രാജീവ്‌, ഡി.സി.സി ജനറൽ സെക്രെട്ടറി പി.സി.എ നൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ്‌ പാറയിൽ, ഉമറലി കരേക്കാട്, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട്, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, കെ.എസ്.യു ജില്ല ജനറൽ സെക്രെട്ടറി കണ്ണൻ നമ്പ്യാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പറശേരി അസൈനാർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി കെ.ടി സിദ്ധീഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ബെന്നി മാസ്റ്റർ, നാരായണൻ മാസ്റ്റർ, ഷഹനാസ് പി.ടി, വിനു പുല്ലാനൂർ, ജാസിർ പതിയിൽ, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം എന്നിവർ സംസാരിച്ചു.
youth-congress-upavasam-2020
ഉപവാസത്തിന്റെ സമാപനം ഡി സി സി ജനറൽ സെക്രെട്ടറി ഉമ്മർ ഗുരുക്കൾ ഉപവാസം അനുഷ്ഠിച്ചവർക്ക് നാരങ്ങ വെള്ളം നൽകികൊണ്ട് സമരം അവസാനിപ്പിച്ചു. ഉപവാസത്തിൽ സ്ഥിര അംഗങ്ങളായി ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, വിനു പുല്ലാനൂർ, ഷഹ്‌നാസ് പി.ടി, കെ.എസ്.യു നിയോജകമണ്ഡലം സെക്രെട്ടറി ശരത് മെനോക്കി, കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് യാസീൻ കോട്ടപ്പുറം, രഞ്ജിത്ത് മാവണ്ടിയൂർ, സലാം പാഴുർ, സൽമാൻ ഷറഫ്, എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!