കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ആതവനാട് സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം: ദേശീയപാത 66ന്റെ നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് കുറ്റിപ്പുറം പോലീസ് പിടിയിൽ. ആതവനാട് കരിപ്പോൾ സ്വദേശി പുളിവെട്ടിപറമ്പിൽ അജ്മലി(23)നെയാണ് കുറ്റിപ്പുറം എസ്.ഐ മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പതിവ് പട്രോളിങ്ങിനിടെയാണ് കുറ്റിപ്പുറം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്ത് നിന്ന് നിർമ്മാണ സാമഗ്രികൾ കടത്താൻ ശ്രമിക്കുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ദേശീയപാത നിർമ്മാണ കമ്പനിയായ കെ എൻ ആർ സി യുടെ ഇരുമ്പ് ചാനലും മറ്റുമാണ് അജ്മലും കൂട്ടാളിയും ചേർന്ന് കടത്താൻ ശ്രമിച്ചത്. പിടിയിലായ അജ്മലിന്റെ കൂട്ടാളിയായ ആതവനാട് സ്വദേശി മുർഷിദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Aslam
/
😑
September 28, 2023