HomeNewsWomenസ്വന്തമായി നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിലെ യുവ സംരംഭക

സ്വന്തമായി നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിലെ യുവ സംരംഭക

ridhas-mask-valanchery

സ്വന്തമായി നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിലെ യുവ സംരംഭക

എടയൂർ: കോവിഡ് 19 വൈറസ് ബാധ മൂലം നാടൊട്ടുക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് സ്വന്തം പ്രയത്നത്താൽ നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിൽ നിന്നൊരു യുവ സംരഭക. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിൽ റിധാസ് എന്ന ടൈലറിങ്ങ് സ്ഥാപനം നടത്തുന്ന ഷബ്നയാണ് സമൂഹനന്മക്കായി തന്നാലാവുന്ന വിധത്തിൽ സഹായിക്കാൻ തയ്യാറായത്. ഇതിനായി തന്റെ സ്ഥാപനത്തിൽ വച്ച് തുന്നിയെടുത്ത 350 മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. എടയൂർ മൂന്നാക്കൽ സ്വദേശി റിയാസ് കണിക്കരകത്ത്, ഭാര്യ ഷബ്ന റിയാസ് എന്നിവർ ചേർന്നാണ് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയെഴുതുവാൻ എത്തിയ എട്ട്, ഒമ്പത് ക്ലാസ്സിലെ വിദ്യാർഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തത്. ഒരു മീറ്റർ കോട്ടൺ തുണിക്കൊണ്ട് 20 മാസ്ക്കുകൾ നിിർമ്മിക്കാൻ സാധിക്കുമെന്നും ഒരു മാസ്ക്കിന് മൂന്നു രൂപയെ ചെലവ് വരികയുള്ളുുവെന്നും റിദാസ് ടൈലറിങ് ഷോപ്പ് നടത്തുന്ന ഷബ്ന റിയാസ് പറഞ്ഞു. മകൾ ഫാത്തിമ റിദ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ridhas-mask-valanchery
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉപയോഗിക്കേണ്ട മാസ്ക്കുകൾക്ക് വിപണിയിൽ അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നത് വാർത്തകളിൽ നിന്ന് അറിഞ്ഞതാണ് തനിക്ക് ഇത്തരത്തിലൊരു കാര്യം ചെയ്യാനുണ്ടായ പ്രചോദനമെന്ന് ഷബ്ന വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. മാസ്കുകളും ഹാന്റ് വാഷും വളാഞ്ചേരി ഹൈസ്കൂളിൽ പ്രധാനാധ്യാപിക ഷീല ടി.വി ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി കെ പ്രേം രാജ്, സുരേഷ് പൂവാട്ടുമീത്തൽ, എൻ.സി.സി ഓഫീസർ പി ശിഹാബുദ്ധീൻ, കെ.കെ ലീന, ചന്ദ്രശേഖർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!