HomeNewsEventsയോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു

യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു

yoga-club-valanchery-municipality

യോഗാ ദിനത്തിൽ വളാഞ്ചേരി നഗരസഭയിൽ യോഗാ ക്ലബ് പ്രവർത്തനമാരംഭിച്ചു

വളാഞ്ചേരി:-9-ാം മത് അന്തർ ദേശീയ യോഗാ ദിനാചരണവും ആയുഷ് യോഗാ ക്ലബ്ബ് പ്രവർത്തനോദ്ഘാടനും നടന്നു. വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും ആയുഷ് വകുപ്പും, എ.എം.എ.ഐ വളാഞ്ചേരിയും സംയുക്തമായാണ് യോഗാ പരിശീലനം നടത്തിയത്. നഗരസഭ ടൗൺഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജീവിത ശൈലീ രോഗങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള യോഗ ട്രെയിനിംഗ് പോഗ്രാമിൽ പ്രമേഹം, കൊളസ്ട്രോൽ, ഹൈപ്പർ ടെൻഷൻ, തൈറോയിഡ് , അമിത വണ്ണം തുടങ്ങിയവയ്ക്ക് ചെയ്യേണ്ട യോഗ പ്രോഗ്രാമിനെ ക്കുറിച്ചും , പ്രായമായവർക്ക് ഇരുന്നു ചെയ്യേണ്ട ചെയർ യോഗയെ ക്കുറിച്ചും. ഹൃദ്രോഗവും കിഡ്നി രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആരോഗ്യവും, വ്യായാമവും കൃത്യമായ ഭക്ഷണക്രമവും, യോഗയും നിത്യജീവിതത്തിൽ ഉൾകൊള്ളിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും ഡോ. നബീൽ ഹാരിസിന്റെ നേതൃത്തത്തിൽ നടന്ന ക്ലാസ്സിൽ ബോധവൽക്കരണം നൽകി. ശേഷം യോഗാ ക്ലബ് രൂപീകരിക്കുകയും തുടർന്നും യോഗാ പരിശീലനം നടത്തുന്നതിന് വേണ്ടിയും തീരുമാനിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ മാരായ നൂർജഹാൻ എൻ,താഹിറ ഇസ്മായിൽ, സുബിത രാജൻ, ആബിദ മൻസൂർ ,സദാനന്ദൻ കോട്ടീരി, ഉണ്ണികൃഷ്ണൻ കെ.വി, ഡോ. സുഷാന്ത്, ഡോ.സുജീഷ് ഇ.സി, ഡോ. മിഷാൽ , നഗരസഭ ജീവനക്കാർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!