HomeNewsPoliticsആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

pinarayi

ആർ.എസ്​.എസിനെ ശബരിമല കൈയടക്കാൻ അനുവദിക്കില്ല -മുഖ്യമന്ത്രി

മലപ്പുറം: രാജ്യത്തെ ഏറ്റവും ​പ്രത്യേകതയുള്ള ​ആരാധനാലയങ്ങളിലൊന്നായ​ ശബരിമല കൈയടക്കാനാണ്​ ആർ.എസ്​.എസ്​ നീക്കമെന്നും എന്നാൽ, അത്​ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കിഴക്കേത്തലയിൽ സി.പി.എം സംഘടിപ്പിച്ച രാഷ്​ട്രീയ വിശദീകരണ​ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല കൈയടക്കാമെന്ന ആർ.എസ്​.എസ്​ മോഹം കുറച്ച്​ പാടുള്ള പണിയാണ്​. പ്രതിഷേധത്തിന്​ സർക്കാർ എതിരല്ല. എന്നാൽ, അവിടെ ഭക്തരെപ്പോലും ആക്രമിക്കുന്ന സ്​ഥിതി വന്നു. 52 വയസ്സുള്ള സ്​ത്രീയെ വരെ സന്നിധാനത്ത്​ ആ​ക്രമിച്ചു. നിയമം കൈയിലെടുത്തതിനാലാണ്​ സുരക്ഷ ഏർപ്പെടുത്തിയത്​.
pinarayi
മനുഷ്യനെ ഭിന്നിപ്പിച്ച്​ നേട്ടമുണ്ടാക്കിയ ചരിത്രമാണ്​ ആർ.എസ്​.എസി​േൻറത്​. എന്നാൽ, ഇത്​ കേരളമാണ്​. അത്​ വേറിട്ട്​ നിൽക്കും. ക്രിമിനലുകളെ ഉപയോഗിച്ച്​ ശബരിമലയെ തകർക്കാനാണ്​ ശ്രമം. നാടാകെ അക്രമം അഴിച്ചുവിടുന്നു. നിങ്ങൾ തകർക്കാൻ നോക്കിയാൽ അത്​ തകരില്ല. ഇൗ നീക്കത്തെ മനുഷ്യസ്​നേഹികൾ ഒന്നിച്ച്​ നേരിടണം. എല്ലാ നവോത്ഥാന ശ്രമങ്ങൾക്കെതിരെയും യാഥാസ്​ഥിതിക വിഭാഗം പ്രതിഷേധിച്ചിരുന്നു. ഇതിലെല്ലാം സ്​ത്രീകളുമുണ്ടായിരുന്നു. പക്ഷേ, അവരൊന്നും ഇന്ന്​ ചരിത്രത്തിലില്ല. ശബരിമലയിൽ സൗകര്യ​ങ്ങളൊന്നുമില്ലെന്ന പ്രചാരണം ശരിയല്ല. പ്രളയം ഏറ്റവും ഭീകരമായി ബാധിച്ചത്​ പമ്പയെയാണ്​. യുദ്ധകാലാടിസ്​ഥാനത്തിലാണ്​ അവിടെയും നിലക്കലിലും സൗകര്യങ്ങളൊരുക്കിയത്​. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നു. എന്നാലും ചെറിയ പോരായ്​മകളുണ്ടാവാം. 202 കോടിയാണ്​ ശബരിമലക്കായി സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Ads
പിണറായി വിജയനെ ചവിട്ടി കടലിലിടുമെന്ന് ബിജെപിയുടെ പ്രധാന നേതാവ് പരസ്യമായി പറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് അദ്ദേഹത്തിന്റെ കാലിന് ശക്തിപോരോ. ഇപ്പോഴുള്ള കാലിന്റെ ശക്തിയുമായി വന്നാല്‍ ശരിയാവില്ല. തന്റെ ശരീരം ചവിട്ട് കൊള്ളാത്ത ശരീരമല്ല. ബൂട്‌സിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ ശരീരമാണ്. എന്നുവച്ച് ബിജെപിക്കാര്‍ക്ക് കയറി കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കേണ്ട. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ മനസില്‍വച്ചാല്‍ മതി. ഒരു ഭീഷണിയും ഒരുകാലത്തും താന്‍ വകവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!