HomeNewsPoliticsഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

welfare-party-protest-valanchery

ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

വളാഞ്ചേരി: ഇന്ധന വിലവർധനവിനെതിരെ നാഷണൽ ഹൈവേ ഉപരോധിച്ച വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളേയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി.
കോവിഡിന്റെ ദുരിതം പേറുന്ന ജനങ്ങൾക്കുമേൽ ഇടിത്തീയായി പെട്രോൾ, ഡീസൽ, പാചക വാതക, മണ്ണെണ്ണയുൾപ്പടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്ന ജനദ്രോഹനടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടർന്നുപോരുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
welfare-party-protest-valanchery
ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്ന ജനകീയ പ്രവർത്തകരെയും പാർട്ടി നേതാക്കളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്നും വെൽഫെയർ പാർട്ടി പറഞ്ഞു. വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ പെടോൾ പമ്പിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാന്റിനു മുൻവശം സമാപിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ വി.പി. യൂനുസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.പി. ഇസ്മായിൽ, പി. റജീന, ടി. സുബൈർ, കെ.എം. കുട്ടി, കെ.പി. സുബൈർ മാസ്റ്റർ, പി. ഷാക്കിർ, എൻ.ടി. ഹാരിസ്, പി. ഹസീനാ നഈം, പി. മുഹ്സിന, സി.കെ. സുബൈദ, കെ.സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!