HomeNewsHealthപ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂൾ

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂൾ

water-bottle-kuttippuram

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂൾ

കുറ്റിപ്പുറം: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാൻ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം കെഎംസിടി ലോ കോളേജ് വിദ്യാർത്ഥികൾ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.
water-bottle-kuttippuram
എസ്എസ്ജി കൺവീനർ കെ.എം. നജീബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസും നടന്നു. പി.ടി.മുസ്തഫ, മാനേജർ സതീദേവി, അധ്യാപകരായ ദിവാകരൻ, മനോജ്, ജാലിഖ് തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!