HomeNewsPublic Issueപെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം

പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം

valanchery-angadippuram-road

പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ തീരാദുരിതമായി മാലിന്യ നിക്ഷേപം

കൊളത്തൂർ: പെരിന്തൽമണ്ണ–വളാഞ്ചേരി റോഡിൽ മാലാപറമ്പിലെ മാലിന്യ നിക്ഷേപം വാഹനങ്ങൾക്കും

വഴിയാത്രക്കാർക്കും തീരാദുരിതമായി. മാംസാവശിഷ്‍ടങ്ങൾ ഉൾപ്പെടെയുള്ള ദുർഗന്ധം വമിക്കുന്ന മാലിന്യച്ചാക്കുകളുടെ എണ്ണം ഈ റോഡിൽ ദിനേന കൂടിവരികയാണ്. മാലിന്യത്തിന്റെ അതിപ്രസരത്തിൽ തെരുവുനായ്‍ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് ഈ മേഖല.

മാലാപറമ്പ് അടിവാരം മുതൽ പുത്തനങ്ങാടി ഗേറ്റുപടി വരെയുള്ള ഭാഗത്താണ് മാലിന്യത്തിന്റെ അതിപ്രസരം. മുന്നറിയിപ്പു ബോർഡുകൾ സ്‍ഥാപിച്ചതല്ലാതെ മാലിന്യപ്രശ്‍നത്തിനു പരിഹാരം കാണാൻ അധികൃതരാരും കാര്യമായ ശ്രമം നടത്തുന്നില്ല. ഈ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്‍ഥാപിക്കണമെന്ന ആവശ്യം വളരെ കാലങ്ങളായി നാട്ടുകാർ ഉയർത്തുന്നതാണ്.

ഇക്കാര്യം ഇനിയും അധികൃതർ സജീവമായി പരിഗണിച്ചിട്ടില്ല. മുൻപ് പുലാമന്തോൾ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം പരിഗണിച്ചെങ്കിലും നടപ്പാക്കാനായി‌ല്ല. പുലാമന്തോൾ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് ഇവിടെ. തെരുവുനായ്‍ക്കളുടെ ഭീഷണിപോലും രാത്രി കാലത്ത് ഇരുചക്ര വാഹനങ്ങളിൽ ഇതുവഴി യാത്ര ചെയ്യാൻ ആളുകൾക്കിപ്പോൾ ഭയമാണ്. ഇവയുടെ ആക്രമണത്തിൽനിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ട ഏറെ പേരുണ്ട്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!