HomeNewsElectionLoksabha Election 2019നാട്ടിലെങ്ങും സാനു തരംഗം

നാട്ടിലെങ്ങും സാനു തരംഗം

vp-sanu-road-show

നാട്ടിലെങ്ങും സാനു തരംഗം

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


മലപ്പുറം: മുസ്ലിംലീഗിന്റെ കോട്ടകൊത്തളങ്ങളെന്ന‌് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ വിള്ളൽ വീഴ‌്ത്തി എൽഡിഎഫ് സ്ഥാനാർഥി വി പി സാനുവിന്റെ മുന്നേറ്റം. ക്യാമ്പസുകളിലും വിദ്യാർഥികൾക്കിടയിലും തരംഗമായ സാനു, പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക‌് നീങ്ങിയതോടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പൊതു സ്വീകാര്യനായി. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഗൃഹ സന്ദർശനത്തിലും മൂന്നുതവണ പൂർത്തിയാക്കിയ സ്ഥാനാർഥി പര്യടനത്തിലും സ‌്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങളാണ‌് എൽഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ‌്ക്കാനും ആശീർവദിക്കാനുമായി എത്തിയത‌്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റോഡ‌് ഷോകളിലും വൻ ജനമുന്നേറ്റമാണ‌് പ്രകടമായത‌്. യുവജനങ്ങളുടെയും സ‌്ത്രീകളുടെയും ആവേശമായി മാറിയ സാനുവിലൂടെ മണ്ഡലത്തിന്റെയും ജില്ലയുടെയും പിന്നോക്കാവസ്ഥക്കും വികസന മുരടിപ്പിനും പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ‌് വോട്ടർമാർ.
vp-sanu-road-show
പതിറ്റാണ്ടുകൾ ജനപ്രതിനിധിയായതിന്റെ പരിചയസമ്പത്ത‌് ഉയർത്തിപ്പിടിച്ചാണ‌് യുഡിഎഫ‌് സ്ഥാനാർഥി പ്രചാരണ രംഗത്തെങ്കിൽ, തെരഞ്ഞെടുപ്പിൽ പരിചയത്തിനും പ്രായത്തിനുമല്ല പ്രാധാന്യമെന്നും നാടിന്റെ വികസനവും മതനിരപേക്ഷതക്കുവേണ്ടിയുള്ള പോരാട്ടങ്ങളുമാണ‌് മുഖ്യമെന്ന‌് വ്യക്തമാക്കി എൽഡിഎഫ‌് പ്രചാരണം കടുപ്പിച്ചു. ഇതോടെ യുഡിഎഫ‌് ക്യാമ്പ‌് പഴയപോലെ സജീവതയിലേക്ക‌് എത്താനായിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടിയുടെ പാർലമെന്റിലെ പ്രകടനത്തിലെ നിരാശയും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ‌്, മുത്തലാഖ‌് ബിൽ ചർച്ച തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ നിഷേധാത്മക നിലപാടും മുസ്ലിംലീഗിലും മത ന്യൂനപക്ഷങ്ങൾക്കിടയിലും ചർച്ചാ വിഷയവുമാണ‌്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാവുമെന്നും ദേശീയതലത്തിൽ വർഗീയവിരുദ്ധ പേരാട്ടങ്ങൾക്ക‌് നേതൃത്വം നൽകുമെന്നുമുള്ള അവകാശവാദവുമായി വോട്ട‌് തേടി പാർലമെന്റിലെത്തിയശേഷം സമുദായത്തെയും ജില്ലയെയും അവഗണിച്ച ഒരാളെ വീണ്ടും വിജയപഥത്തിൽ എത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ‌് ജനത. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടുപിടിച്ചവർ ഇത്തവണ വീട്ടിലിരിക്കേണ്ടിവരുമെന്നാണ് ഓരോ കേന്ദ്രത്തിലെയും ജനമുന്നേറ്റം വ്യക്തമാക്കുന്നത‌്.

വ്യത്യസ‌്തകളോടെ ചിട്ടപ്പെടുത്തിയ വി പി സാനുവിന്റെ പ്രചാരണ പരിപാടികൾക്കും മണ്ഡലത്തിലുടനീളം വൻ സ്വീകാര്യതയാണ‌് ലഭിച്ചത‌്. വർഗീയവിരുദ്ധ പേരാട്ടങ്ങൾക്ക‌് രാജ്യത്താകെ നേതൃത്വം നൽകിയ വിദ്യാർഥി നേതാവ‌് പ്രചാരണത്തിന‌് തുടക്കമിട്ടതും ക്യാമ്പസുകളിൽനിന്നാണ‌്. ജില്ലയിലെ ക്യാമ്പസുകളിലും സർവകലാശാലകളിലും എസ‌്എഫ‌്ഐക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ലഭിച്ച സ്വീകാര്യത തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്ന ശുഭാപ‌്തിവിശ്വാസവും എൽഡിഎഫിനുണ്ട‌്. ഇതിനെല്ലാം പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരും മണ്ഡലത്തിലെത്തിയും നവമാധ്യമങ്ങളിലൂടെയും വോട്ടഭ്യർഥിക്കുന്നുണ്ട‌്. കഴിഞ്ഞ ദിവസം പിഞ്ചുബാലൻ സാനുവിനെ കാണണമെന്ന‌് ആവശ്യപ്പെട്ടുള്ള കരച്ചിൽ യു ട്യൂബിൽ തരംഗമായതും തിരക്കുകൾക്കിടയിലും ബാലനെ കാണാനെത്തിയതുമെല്ലാം സൈബർ ലോകത്തും വൈറലായിരുന്നു.

No Comments

Leave A Comment