HomeNewsProtestജമ്മുവിലെ അരുംകൊല; മനമുരുകി മലപ്പുറവും‌

ജമ്മുവിലെ അരുംകൊല; മനമുരുകി മലപ്പുറവും‌

katwa-protest

ജമ്മുവിലെ അരുംകൊല; മനമുരുകി മലപ്പുറവും‌

മലപ്പുറം: ജമ്മുകശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ  ബലാത്സംഗംചെയ്ത‌് അരുംകൊലചെയ‌്ത സംഭവത്തില്‍ നീറുകയാണ‌് നാട്‌. രാജ്യത്താകെ ആളുന്ന കനലിനൊപ്പം അലിഞ്ഞുചേരുകയായിരുന്നു മലപ്പുറത്തി​ന്റെ പകലും. മൗനജാഥകളും വായ മൂടിക്കെട്ടിയ പ്രകടനവും പ്രതിഷേധ യോഗങ്ങളിലും ആയിരങ്ങൾ അണിചേർന്നു. കശ‌്മീരിൽ ബാലികയെ പീഡിപ്പിച്ച‌് കൊന്നവരെയും യുപിയിലെ ഉന്നാവയിൽ യുവതിയെ പീഡിപ്പിച്ച എംഎൽഎയെയും  സംരക്ഷിക്കുന്ന സർക്കാരുകൾക്കും  കേന്ദ്ര നിലപാടിനുമെതിരെ പ്രതിഷേധം ആളിക്കത്തി. നാടും നഗരവും തെരുവുകളും പ്രതിഷേധക്കടലായി. രാത്രിയില്‍ മെഴുകുതിരികള്‍ തെളിച്ചും ജനം രാജ്യത്തിന്റെ വേദനയിൽ പങ്കുചേർന്നു. ഉച്ചയ്ക്ക് തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങൾ രാത്രിവരെ തുടർന്നു. ഉച്ചയ്ക്ക് യൂത്ത് ലീഗ് പ്രകടനം നടത്തി. സിപിഎം മഹിളാ വിഭാഗവും തെരുവിലിറങ്ങി.
ക്യാംപസ് ഫ്രണ്ട് വിദ്യാർഥികളും നഗരത്തിൽ പ്രതിഷേധവുമായി എത്തി. എസ്എസ്എഫും റാലി നടത്തി. വെൽഫെയർ പാർട്ടിയുടെ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. എസ്ഡിപിഐയും പ്രതിഷേധജാഥ നടത്തി. രാത്രി കോൺഗ്രസ് പ്രവർത്തകർ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.
വളാഞ്ചേരി
ദില്ലിയിൽ രാഹുൽഗാന്ധി തുടങ്ങി വച്ച പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. ഷബാബ് വക്കരത്ത്, രാജേഷ് കർത്തല, വിനു പുല്ലാനൂർ, അബ്ദുള്ള പൂവാടൻ, നൗഫൽ പാലാറ, ഫൈസൽ മാളിയേക്കൽ, ബിനീഷ് മങ്കേരി, ജെംഷിദ് എന്നിവർ നേത്ര്വതം നൽകി.
justice-for-asifa
ഇന്ത്യ എല്ലാവരുടേതുമാണ് എന്ന മുദ്രാവാക്യമുയർത്തി കത്വയിലെയും ഉന്നാവോയിലെയും പെൺകുട്ടികൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംഘപരിവാറിന്റെ ഉന്മൂലന രാഷ്ട്രീയത്തിനെതിരെ വെൽഫയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
justice-for-asifa
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.
justice-for-asifa
എഐവൈഎഫിന്റെ നേതൃത്വത്തിലും വളാഞ്ചേരിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
justice-for-asifa
രാമപുരം
കേസിന്റെ കുറ്റപത്രത്തിലെ ചില വരികൾ ഭരണകൂട ഭീകരതയുടെ നേർ ചിത്രമാണെന്ന് ഹരിത ജെംസ് യൂണിറ്റ് സങ്കടിപ്പിച്ച പ്രധിഷേധ സംഗമം അഭിപ്രായപ്പെട്ടു. എട്ടു വയസ്സായ പെൺകുട്ടിയെ ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് ഉറക്കി കിടത്തി മുഖ്യ പ്രതിയുടെ ചെയ്തികൾ ഉൾപ്പെടുന്ന കുറ്റപത്രവരികൾ ആർ‌എസ്‌എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ തത്വസംഹിതയുടെ നേർമുഖമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. പ്രധിഷേധ സംഗമത്തിന് ഹരിത ജെംസ് യൂണിറ്റ് ഭാരവാഹികളായ ഷർബിൻ അസിസ്, നിഖില, സബീഹ, വിനീത, ആതിര, അസീല മറിയം, സനൂബ, ദിൽഷ എന്നിവർ നേതൃത്വം നൽകി.
justice-for-asifa
കോട്ടക്കൽ
ജനിച്ച നാട്ടിൽ ജീവിക്കാൻ അനുവദിക്കുക എന്ന ആവശ്യമുയർത്തി സിപിഐഎം കോട്ടക്കൽ ഏരിയാ കമ്മറ്റിക്ക് കീഴിൽ ചങ്കുവെട്ടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സർവോദയം ബാലകൃഷ്ണൻ ദീപം തെളിയിച്ചു. സുരേഷ് പുല്ലാട്ട് പ്രതിഷേധ ഗാനം ആലപിച്ചു. എൻ പുഷ്പരാജൻ അധ്യക്ഷനായി. വി ടി സോഫിയ, ഇ ജയൻ, കെ ടി അലവിക്കുട്ടി, ഇ ആർ രാജേഷ് എന്നിവർ സംസാരിച്ചു. വൈകീട്ട് നാല് മണിക്ക് തുടങ്ങിയ സംഗമം രാത്രി 12 മണി വരെ നീണ്ടു.
cpim-asifa
വെട്ടിച്ചിറ
കാശ്മീരിൽ എട്ട് വയസ്സുകാരിക്ക് നേരെ നടന്ന സംഘപരിവാർ ക്രൂരതയിൽ പ്രതിഷേധിച്ച് ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിച്ചിറയിൽ പ്രധിഷേധം നടത്തി.justice-for-asifa
കൊളത്തൂർ
‘എല്ലാവരുടേതുമാണ് ഇന്ത്യ‘ എന്ന മുദ്രാവാക്യം ഉയർത്തി സംഘ് പരിവാർ ഉൻമൂല രാഷ്ട്രിയത്തിനെതിരെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി കൊളത്തൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കാശ്മീരിലെ ആസിഫയും ഉന്നാവോയിലെ ദളിത് പെൺകുട്ടിയും ഝാർഖണ്ഡിലെ അഫ്സാന പർവീനും വംശീയ ശത്രുതയുടെ ഇരകളാണ് എന്ന് അഭിപ്രായപ്പെട്ടു.
justice for asifa
‘സ്വഛ് ഭാരത്’ ആസിഫയുടെ ചുടു ചോര കൊണ്ട് ഇന്ത്യ തിളങ്ങുന്നു എന്ന ശീർഷകത്തിൽ എസ്എസ്എഫ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടന്നത്.
justice-for-asifa
പെരിന്തൽമണ്ണ
കഠ‌്‌വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധം വ്യാപകം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയ‌ുടെ നേത‌ൃ‌ത്വത്തിൽ മെഴ‌ുകുതിരി കത്തിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ച‌ു. കെപിസിസി അംഗം വി.ബാബ‌ുരാജ് ഉദ്ഘാടനം ചെയ്‌ത‌ു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എം.സക്കീർ ഹ‌ുസൈൻ ആധ്യക്ഷ്യം വഹിച്ച‌ു. സി.സ‌ുക‌ുമാരൻ, സി.സേത‌ുമാധവൻ, എം.ബി.ഫസൽ ‌മ‌ുഹമ്മദ്, ഷാജി കട്ട‌ുപ്പാറ, ടി.കെ.സദക്ക, മാടശ്ശേരി മ‌ുസ്‌തഫ, സെയ്‌‌തലവി പാല‌‌ൂർ, രാജേന്ദ്രൻ എന്ന കൊച്ച‌‍‌ു, ദിനേശ് കണക്കഞ്ചേരി, അൻവർ പാറൽ എന്നിവർ പ്രസംഗിച്ച‌ു.‍ യ‌ൂത്ത് കോൺ‌ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയ‌ുടെ പ്രതിഷേധം കെപിസിസി അംഗം സി.സേത‌ുമാധവൻ ഉദ്ഘാടനം ചെയ്‌ത‌ു.
നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.ഹാരിസ് ആധ്യക്ഷ്യം വഹിച്ച‌ു. യാക്ക‌ൂബ് ക‌ുന്നപ്പള്ളി, സെയ്‌ന‌ുദ്ദീൻ പ‌ുലാമന്തോൾ, സി.കെ.അൻ‌വർ, മ‌ുനീർ ഏലംക‌ുളം, കെ.ടി‌.അഷ്‌കർ, നൗഫൽ ത‌ൂത, ജ‌ുനൈജ് ഏലംക‌ുളം, സെയ്‌ന‌ുദ്ദീൻ താമരത്ത്, ഷിനോജ് ആലിപ്പറമ്പ് എന്നിവർ പ്രസംഗിച്ച‌ു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയ‌ുടെ പ്രതിഷേധം ഫ്രെറ്റേണിറ്റി ത‍‌ൃശ‌ൂർ ജില്ലാ സെക്രട്ടറി എൻ.എം.മസ്ഊദ് ഉദ്ഘാടനം ചെയ്‌ത‌ു. എം.ഇ.ഷ‌ുക്ക‌ൂർ ആധ്യക്ഷ്യം വഹിച്ച‌ു. അസ്‌ലം കല്ലടി, മ‌ുസ്‌‌‌തബ് ഷിർഖി, നൗഷാദ് ഏലംക‌ുളം എന്നിവർ പ്രസംഗിച്ച‌ു.
justice-for-asifa


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!