ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ഓണസമ്മാനമായി ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു.വിതരണോദ്ഘാനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. 45 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ബോണസ് വിതരണം ചെയ്തത്. ഉത്സവബത്തയും,ബോണസുമായി ഒരാൾക്ക് 4100 രൂപയാണ് ലഭിക്കുക.നഗരസഭ തനതുഫണ്ടിൽ 184250 രൂപയാണ് ഇതിനായി അനുവദിച്ചത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ,നീറ്റു കാട്ടിൽ മുഹമ്മദലി,രാജൻ മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ, തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here