HomeNewsEducationScholarshipപുതിയ അധ്യയന വർഷത്തിൽ മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കോളർഷിപ്പ് പദ്ധതികളുമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ

പുതിയ അധ്യയന വർഷത്തിൽ മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കോളർഷിപ്പ് പദ്ധതികളുമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ

vhss-valanchery

പുതിയ അധ്യയന വർഷത്തിൽ മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കോളർഷിപ്പ് പദ്ധതികളുമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ

വളാഞ്ചേരി: 2021-22 വർഷത്തെ അധ്യയനം ആരംഭിക്കുമ്പോൾ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ സ്കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത്. ഐ.ടി രംഗത്ത് മികച്ച കുട്ടികളെ വാർത്തെടുക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വി.എച്ച്.എസ് ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി, മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് തുടങ്ങിയ നൂതന പദ്ധതികളുടെ പ്രഖ്യാപനം ജൂൺ ഒന്നിനു നടക്കുന്ന ഓൺലൈൻ പ്രവേശനോത്സവത്തിൽ വച്ചു നടക്കും. പ്രവേശനോത്സവത്തിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഹെഡ് മിസ്ട്രസ് ടി വി ഷീല അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!