HomeNewsAccidentsപാണ്ടികശാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

പാണ്ടികശാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

പാണ്ടികശാലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; നാല് പേർക്ക് പരിക്ക്

കുറ്റിപ്പുറം: ദേശീയപാത 66ൽ വളാഞ്ചേരിക്കടുത്ത് പാണ്ടികശാല ചോലവളവിൽ വാഹനാപകടം. പാർസൽ ലോറിയും എസ്.യു.വിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്ക്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമെന്ന് അശുപത്രി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന എ.പി.എസ് പാർസൽ സർവീസിന്റെ ലോറിയും കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ടാറ്റ ഹെക്സ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കർണാടകയിലെ ഹിരിയൂർ സ്വദേശികളാണ് അപകടത്തിൽപെട്ട കാർ യാത്രക്കാർ. ഇവർ കേരളത്തിലേക്ക് വിനോദയാത്രക്കായി എത്തിയതെന്ന് അറിയുന്നത്. പോലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ വൈദ്യുത പോസ്റ്റും ഇടിച്ച് തകർത്ത ശേഷമാണ് നിന്നത്. ദേശീയ പാതയിൽ ഗതാഗത തടസമില്ല. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് രണ്ട് പേർ മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി. ഹിരിയൂർ സ്വദേശികളായ പാണ്ടൂരംഗ (34), പ്രഭാകർ (50) എന്നിവരാണ് മരണപ്പെട്ടത്. ഹിരിയൂർ നഗരസഭയിലെ കൌൺസിലറാണ് മരണപ്പെട്ട പാണ്ടൂരംഗ. അവിനാശ് (39), രംഗനാഥ് (34), സദ്ദാം (29), കലുന കുമാർ (30), രംഗസ്വാമി (40),സയ്യിദ് സലാവുദ്ദീൻ (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!