HomeNewsAccidentsതൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് തിരൂർ സ്വദേശികൾ മരിച്ചു

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് തിരൂർ സ്വദേശികൾ മരിച്ചു

mundur-accident

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ട് തിരൂർ സ്വദേശികൾ മരിച്ചു

തൃശൂർ ∙ മുണ്ടൂർ പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോയിൽ ഇടിച്ചശേഷം ടാങ്കർ ദിശതെ‌റ്റി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. പെട്രോളിയം സിലിണ്ടറിനു മതിലിൽ ഇടിച്ചു കേടുപാടുപറ്റി.
mundur-accident
ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പിന്നാലെ അഗ്നിശമനസേനയും സ്ഥലത്തു പാഞ്ഞെത്തി. ഓട്ടോയാത്രക്കാരായ മലപ്പുറം തിരൂർ ഒ‌ഴൂർ പൈക്കാട്ട് മണിയുട ഭാര്യ രുഗ്മിണി (47) മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ കൃഷ്ണ (ആറ്) എന്നിവരാണു മരിച്ചത്. മൊത്തം ഏഴു പേർക്കാണു പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരം.

No Comments

Leave A Comment