HomeNewsTourismകുറ്റിപ്പുറത്ത് ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാവുന്നു

കുറ്റിപ്പുറത്ത് ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാവുന്നു

kuttippuram-traffic-regulation

കുറ്റിപ്പുറത്ത് ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാവുന്നു

കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് സ്റ്റാൻഡിലും സമീപ പ്രദേശത്തും ഗതാഗത പരിഷ്കരണം കർശനമായി നടപ്പിലാക്കാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രംഗത്ത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സന്ദർശനം നടത്തി ഒരുക്കേണ്ട സംവിധാനങ്ങൾ വിലയിരുത്തി.
Ads
അപകട സാധ്യതകൾ മുന്നിൽ കണ്ട് വൺവേ സംവിധാനം തെറിച്ച് കുറ്റിപ്പുറം ടൗണിലേക്ക് വരുന്ന ബസ്സുകൾ അടക്കമുള്ള വാഹനങ്ങൾക്ക് പിഴ ഈടാക്കും, ട്രിപ്പിനും നിശ്ചിതസമയത്തിനു മുന്നേ സ്റ്റാൻഡിൽ കൊണ്ടുവന്ന് പാർക്ക് ചെയ്യുന്ന ബസുകൾക്കും, അനധികൃതമായി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന കാറുകളും ബൈക്കുകളും അടക്കമുള്ള വാഹനങ്ങൾക്ക് പിടിവീഴും. കുറ്റിപ്പുറം പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്, പഞ്ചായത്ത് അധികൃതർ എന്നിവർ ടൗണിൽ സന്ദർശനം നടത്തി നടത്തുന്ന മാറ്റങ്ങളെക്കുറിച്ചു വിലയിരുത്തി. ഏതാനും ദിവസത്തിനുള്ളിൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റിപ്പുറം എസ്.ഐ എം.വി വാസുണ്ണി അറിയിച്ചു.
kuttippuram-traffic-regulation
നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കാനും ബസ് സ്റ്റാൻ്റിന് ഉള്ളിലൂടെയുള്ള റോഡിന് സ്റ്റാൻഡ് നവീകരണ സമയത്ത് ശാശ്വത പരിഹാരം കാണുമെന്നും, കുറ്റിപ്പുറം ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളടക്കം യാത്രക്ക് ഉപയോഗിക്കുന്നതിനാൽ തൽക്കാലം റോഡ് മാർക്ക് ചെയ്തു തിരിക്കാനും തീരുമാനമാതായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.സിദ്ധിഖ് പറഞ്ഞു. അനധികൃതമായി ബസ് സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന് ബസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുറ്റിപ്പുറം ബസ്റ്റാൻ്റിലെ ട്രാഫിക് ശക്തമായി തന്നെ നടപ്പിലാക്കാനാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!