HomeNewsCrimeFraudടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ

ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ

cheating-melattur

ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ

മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ് പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി. തുടർന്ന്‌ അന്വേഷണത്തിൽ തൃശൂരിലെ വീട്ടിൽനിന്നാണ്‌ രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌. പെരിന്തൽമണ്ണ കോടതി റിമാൻഡ്‌ ചെയ്തു. സിഐ കെ റഫീഖ്, എസ്ഐ ജോർജ്, ഷമീർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!