HomeNewsCrimeകുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മോഷണം

കുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മോഷണം

theft

കുറ്റിപ്പുറത്ത് കടകൾ കുത്തിത്തുറന്ന് മോഷണം

കുറ്റിപ്പുറം: നഗരത്തിലെ കടകൾ കുത്തിത്തുറന്ന് വീണ്ടും മോഷണം. ഹൈസ്കൂളിന് സമീപത്തെ രണ്ടു കടകളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. പുസ്തക വിൽപനശാലയിൽനിന്ന് 28,000 രൂപ നഷ്ടപ്പെട്ടു. ഷട്ടറിന്റെ പൂട്ടുതകർത്ത നിലയിലാണ്. പത്രം വിതരണം ചെയ്യാൻ വന്ന യുവാവിനെ കണ്ടതോടെ മോഷ്ടാവ് കടയിൽനിന്ന് ഓടിരക്ഷപ്പെട്ടു.
Ads
കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്ര റോഡിലെയടക്കം അഞ്ചു കടകളിൽ കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നു. ഇതിനു മുൻപ് തിരൂർ റോഡിലെ അഞ്ചോളം കടകളിലും മോഷണമുണ്ടായി. കുറ്റിപ്പുറത്ത് തുടർച്ചയായി മോഷണം നടന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.

No Comments

Leave A Comment