HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും

തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും

election

തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും

മലപ്പുറം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശപത്രികകൾ പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് അവസാനിക്കും. ഇതോടെ ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള മത്സരത്തിന്റെ യഥാർഥ ചിത്രം തെളിയും. നാമനിർദ്ദേശ പത്രികകൾ പിൻവലിയ്ക്കുന്നത് ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് വരെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളിൽ 957 പത്രികകൾ പിൻവലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോൾ 13,762 പേരാണ് മത്സര രംഗത്ത് തുടരുന്നത്.
നഗരസഭകളിൽ 264 പേർ പത്രികകൾ പിൻവലിച്ചു. ഇതോടെ 2,177 പേരാണ് മത്സര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 651 പേരാണ് ഇതുവരെ പത്രികകൾ പിൻവലിച്ചത്. ഇപ്പോൾ മത്സര രംഗത്ത് 10,034 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 42 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 1,347 പേർ മത്സര രംഗത്ത് തുടരുന്നു. ജില്ലാ പഞ്ചായത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് തുടരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!