HomeNewsDevelopmentsവട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി

വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി

വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി

വളാഞ്ചേരി ∙ വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ നിർമാണത്തിനു അനുവദിച്ചു നൽകിയ സ്ഥലം അഗ്നിരക്ഷാവകുപ്പിന്റെ സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവേയർ അളന്നു. അതിർത്തി നിശ്ചയിക്കുന്നതിനുള്ള സർവേ നടപടികളും പൂർത്തിയായി. ഇതിന്റെ ഭാഗമായി കഞ്ഞിപ്പുരയിലെ സ്ഥലത്ത് പൊലീസ് അധീനതയിലുണ്ടായിരുന്ന തൊണ്ടിവാഹനങ്ങൾ റവന്യുവകുപ്പ് അധികൃതർ കഴിഞ്ഞമാസം മാറ്റിയിരുന്നു.
Ads
കഞ്ഞിപ്പുരയിൽ ദേശീയപാതയോരത്തുള്ള റവന്യു പുറമ്പോക്കിൽ 42 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമാണത്തിനായി അഗ്നിരക്ഷാവകുപ്പിനു കൈമാറിയിട്ടുള്ളത്. നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ എ.ഹേമചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും എംഎൽഎ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!