HomeNewsAgricultureകോട്ടക്കലിലെ സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു

കോട്ടക്കലിലെ സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു

കോട്ടക്കലിലെ സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു

കോട്ടക്കല്‍:  വരകളില്‍ വാന്‍ഗോഗും വരികളില്‍ വയലാറും അനശ്വമാക്കിയ സൂര്യകാന്തിയുടെ അഴക്  ഇനി മലപ്പുറത്തിന്റെ താഴ്‌വാരങ്ങള്‍ക്കും സ്വന്തം.sun-flower
മലപ്പുറം കോട്ടക്കല്‍ റോഡില്‍ പുത്തൂരില്‍ പൂത്തുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം കാണാന്‍ ഓരോദിവസവും തിരക്കേറുകയാണ്.  പൊരുള്‍ അറിയാത്ത കടങ്കഥപോലെയാണ് കലാ ലോകത്തിനെന്നും സൂര്യകാന്തിപ്പൂക്കള്‍. കവിഭാവനകള്‍  എത്ര വാഴ്ത്തിയലങ്കരിച്ചിട്ടും ഭംഗിവറ്റാത്ത ഈ പുഷ്പത്തിന്റെ മൊഞ്ചറിയാന്‍ ജില്ലക്കുപുറത്തുനിന്നും ആളുകള്‍ ഇവിടേക്ക് വരുന്നുണ്ട്. വൈകിട്ടായാല്‍ ഈ പൂക്കള്‍ക്കിടയില്‍നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രംപകര്‍ത്താനും സെല്‍ഫിയെടുക്കാനും കുട്ടികളുടെയും ചെറുപ്പക്കാരുടെയും തിരക്കാണിപ്പോള്‍. ഒരുമാസംകൂടി കഴിഞ്ഞാല്‍ വിളവെടുക്കാം.

പുത്തൂര്‍ വലിയകുന്നേല്‍ മമ്മദ് ഹാജിയുടെ 60 സെന്റ് സ്ഥലത്ത് മകന്‍ കുഞ്ഞുമൊയ്തീനാണ് സൂര്യകാന്തി കൃഷിയിറക്കിയത്. അതിനുപിന്നില്‍ ഒരു വാശിയുടെ കഥയുണ്ട്. കര്‍ഷകനായ മൊയ്തീന്‍ സുഹൃത്ത് കെ ടി കുഞ്ഞുട്ടിക്കൊപ്പം തമിഴ്‌നാട്ടില്‍ പോയപ്പോഴാണ് സൂര്യകാന്തി പാടങ്ങളെക്കുറിച്ച് കേട്ടത്‌. കാണാന്‍ ശ്രമിച്ചപ്പോള്‍ ഉടമകള്‍ പാടത്തേക്ക‌്  കടത്തിവിട്ടില്ല.  വാശിക്ക് ട്രിച്ചിയില്‍നിന്ന് വിത്തുവാങ്ങി മൂന്നുവര്‍ഷംമുമ്പാണ് കുഞ്ഞുമൊയ്തീന്‍ ആദ്യമായി സൂര്യകാന്തി കൃഷിയിറക്കിയത്. ഇതില്‍നിന്ന് ലഭിച്ച സണ്‍ഫ്‌ളവര്‍ ഓയില്‍ ഇതുവരെ സ്വന്തം ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. ഇക്കുറി ഏറെയുണ്ടായതിനാല്‍ പുറത്തുനിന്നും ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. തണ്ണിമത്തന്‍, വെണ്ട, കണിവെള്ളരി, കരിമ്പ്, വാഴ, തെങ് കവുങ്ങ് എന്നിവയൊക്കെ കൃഷിചെയ്യുന്നുണ്ട്.

sun flower
പശു, കോഴി, താറാവ് വളര്‍ത്തലും തേനീച്ച കൃഷിയും വേറെ. മകന്‍ അബ്ദുള്‍ ഗഫൂറും കൃഷിക്ക് സഹായിക്കുന്നു. ഡ്രൈവറായിരുന്ന കുഞ്ഞുമൊയ്തീന്‍ 25 വര്‍ഷംമുമ്പാണ് കൃഷിയാരംഭിച്ചത്. അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പത്തേക്കറില്‍ ഇപ്പോഴും കൃഷിയുണ്ട്.  അഞ്ചുമക്കളില്‍ നാലുപേരുടെയും വിവാഹവുംനടത്തി.  സൂര്യകാന്തി പൂവുകളുടെ നടുവില്‍ വരുന്ന വിത്തില്‍നിന്നാണ് ഇതിന്റെ എണ്ണയെടുക്കുന്നത്. ഒരു പൂവില്‍നിന്ന് 300 മുതല്‍ 1500 ഗ്രാംവരെ എണ്ണ കിട്ടും. കൊളസ്‌ട്രോള്‍ അലട്ടുന്നവര്‍ക്ക് പ്രിയപ്പെട്ട ഫ്‌ളവര്‍ ഓയിലിന് ഇന്ന് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. കുറുവ കരിങ്ങാപ്പള്ളിയിലെ കൃഷിക്കാരനായ കരുവള്ളി അമീര്‍ ബാബു 30 വര്‍ഷത്തോളം തരിശുകിടന്ന കുന്നില്‍ കഴിഞ്ഞ വര്‍ഷം വിജയകരമായി  സൂര്യകാന്തി കൃഷിയിറക്കിയിരുന്നു.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!