HomeNewsInitiativesReliefദുരിത ബാധിത മേഖലയില്‍ കർമ്മ നിരതരായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാർ

ദുരിത ബാധിത മേഖലയില്‍ കർമ്മ നിരതരായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാർ

dubai-gold-rescue

ദുരിത ബാധിത മേഖലയില്‍ കർമ്മ നിരതരായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാർ

മലപ്പുറം: പ്രകൃതി ദുരന്തം നാശ നഷ്ടങ്ങൾ വിതച്ച നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ രംഗത്തിറങ്ങി. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് വ്യാഴാഴ്ച  കേരളത്തിലെ മുഴുവന്‍ ഷോറൂമുകളും അടച്ചിട്ടുകൊണ്ടാണ്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കാളികളികളായത്. ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയര്‍മാന്‍ പി പി മുഹമ്മദ് അലി ഹാജിയുടെ നേതൃത്വത്തിൽ ഇരുന്നൂറ്റമ്പതിൽ പരം ജീവനക്കാർ ഒത്തുചേർന്നാണ് നിലമ്പൂര്‍ നെല്ലിമറ്റം പ്രദേശത്ത്, പ്രളയം ദുരിതം വിതച്ച വീടുകളും പരിസരവും ശുചീകരിച്ചത്.
dubai-gold-rescue
രാവിലെ കുന്നുംപുറം കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണൻ സംഘത്തിന് യാത്രയപ്പ് നൽകി. ചെയര്‍മാന്‍ പി.പി മുഹമ്മദാലി ഹാജി അധ്യക്ഷത വഹിച്ചു. ടി.കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഉണ്ണി, അഹമ്മദ് മാസ്റ്റര്‍, സുബ്രഹ്മണ്യന്‍, മാട്ര മൂസഹാജി, ബഷീര്‍അഹമ്മദ്,  ഇബ്രാഹിംകുട്ടി ഹാജി. ഇ കെ, അബ്ദുല്‍അസീസ് അലിപ്ര,  പി പി ബെന്‍സിര്‍, അലിബാവ, പി ഹനീഫ, പ്രകാശ് നായര്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നിലമ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം കൂടുതൽ വിപുലമായ രീതിയിൽ ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു,


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!