ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം കോട്ടക്കലിൽ
കോട്ടക്കൽ:ബിസിനസ്സ് മേഖലയിലെ തുടക്കക്കാർക്ക് പുതുവഴികൾ തുറന്നുനൽകുന്ന ഓൺലൈൻ സംരംഭകരുടെ വ്യാപാരോത്സവം MERCADILLO യ്ക്ക് ചങ്കുവെട്ടിയിൽ തുടക്കമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമായി ഇരുപത്തഞ്ചോളം സംരംഭകരാണ് തങ്ങളുടെ ഉൽപന്നങ്ങളുമായി വിൽപ്പനയ്ക്കുള്ളത്.
സംരംഭകരിൽ തൊണ്ണൂറ് ശതമാനവും സ്ത്രീകളാണെന്നത് പരിപാടിയെ വ്യത്യസ്തമാക്കുന്നു.വിവിധ തരം വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയുടെ വിവിധ സ്റ്റാളുകളാണ് മേളയിലുള്ളത്. മേളയുടെ ഭാഗമായി സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്. വിൽപ്പനോത്സവം ഞായറാഴ്ച വൈകീട്ട് സമാപിക്കും.