HomeNewsNRIവളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

vak-vakulsav-2019

വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു

അബു ഹലീഫാ: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ അബു ഹലീഫാ തനിമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി, പ്രമുഖ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. വാക്‌ പോലുള്ള പ്രാദേശിക കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം സമർഥിച്ചു.
vak-vakulsav-2019
2018-19 വർഷത്തിൽ വാക്‌ നടത്തിയ വിപുലമായ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കൺവീനർ ഷാഫി വളാഞ്ചേരിയും സാമ്പത്തിക റിപ്പോർട് ട്രഷററും അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 2019-2020 വർഷത്തേക്കുള്ള ഭാരവാഹികളായി ഹമീദ് വളാഞ്ചേരി (പ്രസിഡൻറ്), ഫാരിസ് കല്ലൻ (ജനറൽ സെക്രട്ടറി), പ്രെജുൽ മാധവൻ(ട്രഷറർ), നൗഷാദ് ബേബി, ഷമീർ വളാഞ്ചേരി (വൈസ് പ്രസിഡൻറ്സ്‌) ഫാസിൽ വടക്കുമുറി ഫസൽ കൊടുമുടി (ജോയിന്റ് സെക്രട്ടിറിമാർ) ബാസിത്ത് പാലാറ (ചാരിറ്റി കൺവീനർ) ഷൗക്കത്ത് വളാഞ്ചരി, ഷാഫി തൊഴുക്കാട്ടിൽ, റിയാസ് കാവും‌പുറം (രക്ഷാധികാരികൾ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഹമീദ് മൂടാൽ, ഷംസീർ കൊടുമുടി, ശ്രീജിത്ത് വൈക്കത്തൂർ, നദീർ കാവുമ്പുറം, മുനീർ പൈങ്കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു. വാക്ക് കലാകാരന്മാരുടെയും കുവൈത്തിലെ പ്രമുഖ ഗായകരുടെയും കലാപരിപാടികളും ക്വിസ് കോമ്പറ്റീഷനും പരിപാടിക്ക് മിഴിവേകി. ഷമീർ വളാഞ്ചേരി സ്വാഗതവും പ്രജുൽ മാധവൻ നന്ദിയും പ്രകാശിപ്പിച്ചു.
Summary: the second anniversary of vak held at abu haleefa in kuwait


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!