തിരൂർ നേഴ്സിങ് ഹോമിൽ സ്വർണാഭരണ മോഷണം: പ്രതികൾ പിടിയിൽ
തിരൂർ: ആശുപത്രിയിൽവച്ച‌് കുഞ്ഞിന്റെ സ്വർണാഭരണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ് യുവതികളെ തിരൂർ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട് മധുരക്കുസമീപം വടിപ്പെട്ടി സ്വദേശികളായ ജ്യോതി (22), ദേവസേന (35) എന്നിവരെയാണ് മഞ്ചേരി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ദിവസം തിരൂർ നേഴ്സിങ് ഹോമിൽ ചികിൽസക്കെത്തിയ സ്ത്രീയുടെകൂടെയുണ്ടായിരുന്ന കുഞ്ഞിന്റെ സ്വർണപാദസരം പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞു. ഇതുപയോഗിച്ച‌് തിരൂർ പൊലീസ് വിവിധ സ്റ്റേഷനുകൾക്ക് വിവരം നൽകി.തുടർന്ന‌്, ചൊവ്വാഴ്ച മഞ്ചേരി ബസ് സ്റ്റാൻഡിൽ മാല മോഷണശ്രമത്തിനിടെയാണ‌് ഇരുവരും പിടിയിലായത‌്. ഫറൂഖ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട‌്. അടുത്ത ദിവസം ഫറൂഖ് പൊലീസ് ഇവരെ കോടതി മുഖാന്തരം കസ്റ്റഡിയിൽ വാ