HomeNewsDevelopmentsദേശീയ പാത വികസനം; തിരൂർ താലുക്കിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു

ദേശീയ പാത വികസനം; തിരൂർ താലുക്കിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു

Highway-acquisition

ദേശീയ പാത വികസനം; തിരൂർ താലുക്കിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു

മലപ്പുറം: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമി എറ്റെടുക്കുന്നതിനായി ആദ്യഘട്ടമായി 49.86 കോടി രൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അിറയിച്ചു. തിരൂര്‍ താലൂക്ക് പരിധിയിലെ നടുവട്ടം വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും കാര്‍ഷിക വിളകളുടെയും നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ലഭിച്ച 49.86 കോടി രൂപ പ്രോജക്ട് ഡയറക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും സംയുക്ത അക്കൗണ്‍ില്‍ ലഭ്യമായിട്ടുണ്ട്.
ദേശീയപാത വികസനത്തിനായി നടുവട്ടം വില്ലേജില്‍ നിന്നും ആകെ ഏറ്റെടുക്കേണ്‍ത് 2.6735 ഹെക്ടര്‍ ഭൂമിയാണ്.
land-acquisition
ആയതില്‍ സര്‍ക്കാര്‍ ഭൂമി 0.1254 ഹെക്ടറും സ്വകാര്യ ഭൂമി 2.5481 ഹെക്ടറുമാണ്. ഒരു സെന്റ് ഭൂമിയ്ക്ക് ഗുണനഘടകവും സമാശ്വാസ പ്രതിഫലവും അടക്കം 4,18,254/രൂപ ലഭിക്കും. ഇതിനുപുറമെ വിജ്ഞാപന തീയതി മുതല്‍ അവാര്‍ഡ് തീയതി വരെ 12% നിരക്കില്‍ വര്‍ദ്ധനവും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. ദേശീയപാത വികസനം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍, കോടതിയില്‍ നിന്നും അനുമതി ലഭിച്ചാലുടന്‍ തുക വിതരണം ചെയ്ത് തുടങ്ങുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!