HomeNewsSportsFootballകിക്കോഫ് ഫുട്ബോൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം നാളെ കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യും

കിക്കോഫ് ഫുട്ബോൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം നാളെ കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യും

kickoff

കിക്കോഫ് ഫുട്ബോൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രം നാളെ കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യും

ഫുട്ബാൾ റാങ്കിംഗിൽ ഇന്ത്യയുടെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ‘കിക്കോഫ് ‘ പരിശീലന പദ്ധതി നാളെ കോട്ടക്കൽ നിയോജമണ്ഡലത്തിലെ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം കൂടിയായ കോട്ടക്കലിൽ പരിശീലന ക്യാമ്പ് രാവിലെ 10.30ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.കെ നാസർ അധ്യക്ഷത വഹിക്കും.
Ads
ഓൺലൈൻ രജിസ്ട്രേഷൻ നടത്തി മൂന്ന് ഇനങ്ങളിലായാണ് പ്രിലിമിനറി സെലക്ഷൻ ക്യാമ്പ് നടത്തിയത്. പ്രിലിമിനറി സെലക്ഷൻ, പ്രിപ്പറ്റൈറി ക്യാമ്പ്, ഫൈനൽ സെലക്ഷൻ തുടങ്ങി മൂന്ന് തലങ്ങളിലുള്ള സെലക്ഷൻ ട്രയൽസിലൂടെയാണ് ‘കിക്കോഫ്’ പദ്ധതിയുടെ ഗുണഭോക്താക്കളായ 25 കുട്ടികളെ തെരെഞ്ഞെടുക്കപ്പെട്ടത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!