HomeNewsDevelopmentsഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

irimbiliyam-budget-2020-21

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ 2020-21 വര്‍ഷത്തേക്കുള്ളതും, നിലവിലെ ഭരണസമിതിയുടെ അവസാനത്തേതുമായി ബജറ്റാണ് അവതരിപ്പിച്ചത്. മഹാപ്രളയത്തിന്റെ അതിവേഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെയും സംസ്ഥാനത്തെ ഗുരുതരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പരിമിതമായ വിഭവങ്ങള്‍ വെച്ച് ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനുള്ള വകയിരുത്തലുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ പതിനേഴുകോടി അമ്പത്തിനാലുലക്ഷത്തി മുപ്പത്തിനാലായിരത്തി എഴുന്നൂറ്റി മുപ്പതുരൂപ വരവും, പതിനേഴ്ുകോടി ഇരുപത്തിയെട്ടു ലക്ഷത്തി നാല്‍പ്പത്താറായിരത്തി നാനൂറ്റി അമ്പത്തിയേഴ് രൂപ ചിലവും ഇരുപത്തിയഞ്ചു ലക്ഷത്തി എണ്‍പത്തയെട്ടായിരത്തി ഇരുന്നൂറ്റി എഴുപത്തിമൂന്ന് രാപ നൂക്കിയിരിപ്പുമുള്ള ബജറ്റാണ് തയ്യാറാക്കിയിരുന്നത്.പ്രളയത്തിന്റെയും പകര്‍ച്ചവ്യാധിയുടെയും പശ്ചാത്തലത്തില്‍ സേവന മേഖലക്കും പശ്ചാത്തലമേഖലക്കുമാണ് കൂടുതല്‍ വകയിരുത്തലുകള്‍ ബജറ്റില്‍ നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ച പന്ത്രണ്ടിന പരിപാടികള്‍ക്കും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് മുഹമ്മദ് എന്‍ ബജറ്റ് അവതരിപ്പിച്ചു.മഞ്ജുള ടീച്ചര്‍, അമീര്‍ വിടി. ഉമ്മുകുത്സു, സിപി ഉമ്മുകുത്സു, ഉമ്മുകുത്സുടീച്ചര്‍, സത്താര്‍ മാസ്റ്റര്‍,അബ്ദുകുളമ്പില്‍ എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!