HomeNewsDisasterPandemicറിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ച സംഭവം; അഞ്ച്‌ പോലീസുകാരുടെ ഫലം നെഗറ്റീവ്

റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ച സംഭവം; അഞ്ച്‌ പോലീസുകാരുടെ ഫലം നെഗറ്റീവ്

covid-19

റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ച സംഭവം; അഞ്ച്‌ പോലീസുകാരുടെ ഫലം നെഗറ്റീവ്

കുറ്റിപ്പുറം : റിമാൻഡ് പ്രതിക്ക്‌ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന അഞ്ച് പോലീസുകാരുടെ ഫലം നെഗറ്റീവ്. ഇനി ഏഴ് പോലീസുകാരുടെയും ഡോക്ടർ ഉൾപ്പെടെ മൂന്ന് ആരോഗ്യപ്രവർത്തകരുടെയും ഫലം വരാനുണ്ട്. ഈമാസം രണ്ടിനാണ് മോഷണക്കേസിൽ രണ്ട്‌ പ്രതികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. റിമാൻഡിന്‌ മുൻപായി നടത്തിയ വൈദ്യപരിശോധനയിലാണ് പുഴനമ്പ്രം സ്വദേശിയായ 43-കാരന് കോവിഡ് സ്ഥീരീകരിച്ചത്. ഇതേത്തുടർന്നാണ് പോലീസ്‌സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പോയത്.പ്രതിക്ക്‌ രോഗം പിടിപെട്ടത് എവിടെനിന്നാണെന്ന് വ്യക്തമല്ലാത്തതിനാലും പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നതിനാലും കുറ്റിപ്പുറം മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
covid-19
പ്രാഥമിക സമ്പർക്കം പുലർത്തിയവർക്ക് കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ അടുത്തദിവസം പിൻവലിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു.ഇതിനിടെ കുറ്റിപ്പുറത്തെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!