HomeNewsGeneralതിരൂർ ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നു

തിരൂർ ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നു

tirur-bus-stand

തിരൂർ ബസ് സ്റ്റാൻഡിലെ മൂത്രപ്പുര തുറന്നു

തിരൂർ: ബസ്‌സ്റ്റാൻഡിൽ അടച്ചിട്ട മൂത്രപ്പുര വെള്ളിയാഴ്ച നഗരസഭ തുറന്നുകൊടുത്തു. മൂത്രപ്പുര അടച്ചിട്ട നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളി സംയുക്ത കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞദിവസം ബസ് തൊഴിലാളികൾ പണിമുടക്കിയിരുന്നു. സമരം ശക്തമായതോടെയാണ് നഗരസഭ അടച്ചിട്ട മൂത്രപ്പുര തുറന്നുകൊടുക്കാൻ നിർബന്ധിതരായത്.
tirur-bus-stand
മൂത്രപ്പുര തുറന്നുകൊടുക്കാൻ എത്തിയപ്പോൾ ബസ് തൊഴിലാളികൾ തടയുകയും തുറക്കാൻ എത്തിയവരെ അക്രമിക്കുകയുംചെയ്തെന്ന് നഗരസഭാ ചെയർമാൻ കെ. ബാവ ആരോപിച്ചിരുന്നു എന്നാൽ ഇതു സംബന്ധിച്ച് യാതൊരു പരാതിയും പോലീസിന് ലഭിച്ചിരുന്നില്ല. നഗരസഭാ ചെയർമാൻ ബസ് തൊഴിലാളികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നും മൂത്രപ്പുര തുറക്കാൻ ആരും എത്തിയിട്ടില്ലെന്നും ബസ് തൊഴിലാളികളുടെ സംയുക്ത കോ -ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. തെറ്റായ ആരോപണമുന്നയിച്ച നഗരസഭാ ചെയർമാൻ മാപ്പു പറയാത്തപക്ഷം തൊഴിലാളികൾ പ്രത്യക്ഷ സമരപരിപാടികൾ നടത്തുമെന്നും കോ -ഓർഡിനേഷൻ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റാഫി തിരൂർ, ജാഫർ ഉണ്യാൽ, ദിനേശൻ കുറുപ്പത്ത്, മൂസ്സ പരന്നേക്കാട്, ആസിഫ് ആദൃശ്ശേരി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!