HomeNewsElectionമാറാക്കര പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

marakkara-panchayath-candidates

മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാടാമ്പുഴ: തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ്സം സ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. സർവ്വ മേഖലയിലും അഴിമതിയും ജനവിരുദ്ധ പ്രവർത്തനങ്ങളും മുഖമുദ്രയാക്കിയ സർക്കാരിനെതിരെയുള്ള
ജനങ്ങളുടെ വിധിയെഴുത്താകും ഈ തെരെഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മാറാക്കര പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെയും എം.എൽ.എ പ്രഖ്യാപിച്ചു. എ.സി നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ വി.കെ ഷെഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി, വി. മദുസൂദനൻ, മൂർക്കത്ത് ഹംസ മാസ്റ്റർ, ഒ.കെ സുബൈർ, എം കുഞ്ഞാവ ഹാജി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, മാട്ടിൽ മാനു ഹാജി, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ. കുഞ്ഞുട്ടി, പൂക്കയിൽ മാനു, കാലൊടി അബുഹാജി, അബൂബക്കർ തുറക്കൽ, ടി.പി കുഞ്ഞുട്ടി ഹാജി, മുസ്തഫ ഹാജി എ.കെ, ടി.എം.ബഷീർ കുഞ്ഞു, മൊയ്തീൻ മാടക്കൽ, പി.വി നാസിബുദ്ദീൻ, ജുനൈദ് പാമ്പലത്ത്, ജoഷാദ് കല്ലൻ, എന്നിവർ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ:
വാർഡ് 1: രണ്ടത്താണി-കെ.പി. ഷരീഫ ബഷീർ,
വാർഡ് 2: മാറാക്കര-സി.എച്ച് മുഹമ്മദലി മാസ്റ്റർ
വാർഡ് 3: ഏർക്കര-എ.പി ജാഫറലി
വാർഡ് 4: മരുതിൻചിറ-മുബഷിറ അമീർ കാരക്കാടൻ
വാർഡ് 5: മേൽമുറി-നജ്മത്ത് പാമ്പലത്ത്
വാർഡ് 6: പറപ്പൂർ-ടി.വി റാബിയ
വാർഡ് 7: കരേക്കാട് നോർത്ത്-മുഫീദ അൻവർ മനയങ്ങാട്ടിൽ,
വാർഡ് 8: ചിത്രംപള്ളി-ഉമറലി കരേക്കാട്
വാർഡ് 9: മജീദ്കുണ്ട്-ശ്രീഹരി മുക്കടേക്കാട്
വാർഡ് 10: ജാറത്തിങ്ങൽ-സുരേഷ് ബാബു എന്ന കുട്ടൻ
വാർഡ് 11: മലയിൽ-എൻ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ
വാർഡ് 12: നീരടി-ടി.പി സജ്ന ടീച്ചർ
വാർഡ് 13: പിലാത്തറ-കരിങ്കപ്പാറ സിദ്ദിഖ്
വാർഡ് 14: കാടാമ്പുഴ-സരിത മോഹനൻ കണ്ണമ്പള്ളി
വാർഡ് 15: ചുളളിക്കാട്-സജിത ടീച്ചർ നന്നേങ്ങാടൻ
വാർഡ് 16: എ.സി നിരപ്പ്-ഒ.പി കുഞ്ഞി മുഹമ്മദ്
വാർഡ് 17: കല്ലാർമംഗലം-പി പി ആബിദ് കല്ലാർമംഗലം
വാർഡ് 18: ചേലകുത്ത്-സി.പി സാബിറ ടീച്ചർ
വാർഡ് 19: പൂവൻച്ചിന-കെ.പി നാസർ
വാർഡ് 20: ആറ്റുപുറം-ഷംല ബഷീർ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!