HomeNewsHealthകിടപ്പിലായവർക്ക് വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

കിടപ്പിലായവർക്ക് വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

vaccine-irimbiliyam-elder

കിടപ്പിലായവർക്ക് വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പരിധിയിലെ പരിരക്ഷയിലും പാലിയേറ്റിവിലും പരിചരണത്തിലുള്ളവരടക്കമുള്ള മാറാ രോഗങ്ങളാലും മറ്റും പ്രയാസമനുഭവിക്കുന്നവർക്കും ദീർഘകാലമായി അവശതയനുഭവിച്ച് വീട്ടിൽ കഴിയുന്നവർക്കും വീടുകളിൽ എത്തി നേരിട്ട് വാക്സിൻ നൽകുന്ന ക്യാമ്പയിന് തുടക്കമായി.മൂന്നാം വാർഡിൽ ഉൾപ്പെട്ട മായിൻ പടിയിലെ മഞ്ചീരി വെളുത്തേടത്ത് ഉണ്ണികൃഷ്ണൻ നായരുടെ വീട്ടിലെത്തി വാക്സിൻ നൽകി പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.ടി.ഉമ്മുകുത്സു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി.അമീർ, ഖദീജ.എൻ, വാർഡ് മെമ്പർ പി.ടി.ഷഹ് നാസ്, മെഡിക്കൽ ഓഫീസർ ഡോ.അഹമ്മദ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ഫ്രാൻസിസ്, രാഗേഷ്, നഴ്സുമാരായ റൈഹാനത്ത്, ജയശ്രീ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.മുഹമ്മദ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം.എസ്.ശ്രീലത നന്ദിയും പറഞ്ഞു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!