HomeNewsAccidentsകുറ്റിപ്പുറം അപകടം; അപകടത്തിൽ പെട്ടത് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ബസ്

കുറ്റിപ്പുറം അപകടം; അപകടത്തിൽ പെട്ടത് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ബസ്

kuttippuram-bus

കുറ്റിപ്പുറം അപകടം; അപകടത്തിൽ പെട്ടത് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ബസ്

കുറ്റിപ്പുറം:റെയിൽവേ മേൽപ്പാലത്തിനുമുകളിൽ ബസ് നിയന്ത്രണംവിട്ട് മറിയാനിടയാക്കിയത് പാലത്തിന്റെ ഉപരിതലത്തിലെ തകർച്ച. ഉപരിതലത്തിലെ ടാർചെയ്ത ഭാഗം അടർന്നുപോയി രൂപപ്പെട്ട വലിയ കുഴിയാണ് അപകടത്തിനു കാരണമായത്. കഴിഞ്ഞദിവസം പരിശോധന കഴിഞ്ഞ് നിരത്തിലിറങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ തകരാറല്ല അപകടത്തിനിടയാക്കിയതെന്നു വ്യക്തമാണ്. കുഴിയിൽച്ചാടി നിയന്ത്രണംവിട്ട ബസ് നടപ്പാതയിലേക്ക്‌ ഇടിച്ചുകയറിയ ആഘാതത്തിലാണ് ലീഫ് പൊട്ടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.
kuttippuram-bus
മേൽപ്പാലത്തിനുമുകളിൽ ഒട്ടേറെ സ്ഥലത്ത് റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നത് വീതികുറഞ്ഞ പാലത്തിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. ശനിയാഴ്ച അപകടത്തിൽപ്പെട്ട ബസും ഇത്തരത്തിൽ കുഴിയിൽ ചാടാതിരിക്കാനായി വെട്ടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. എതിരേ ബൈക്ക് വന്നതിനാൽ കൂടുതൽ വെട്ടിക്കാനായില്ല. ഇതേത്തുടർന്നാണ് ഒരുവശത്തെ മുൻചക്രം കുഴിയിൽച്ചാടിയത്.
Ads
ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാനപാതയിലെ മേൽപ്പാലത്തിൽ വാഹനങ്ങൾക്ക് ഭീഷണിയായി വലിയ കുഴി രൂപപെട്ടിട്ട് നാളേറെയായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാലാണ് പണി തുടങ്ങാൻ കഴിയാത്തതെന്ന് ദേശീയപാതവിഭാഗം അസിസ്റ്റന്റ്‌ എൻജിനീയർ സലീം പറഞ്ഞു.
kuttippuram-bus
ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ കുഴിയിൽ ചാടുന്നത് പാലത്തിനും ഭീഷണിയാണ്. മാസങ്ങൾക്കുമുമ്പ് നിയന്ത്രണംവിട്ട അജ്ഞാതവാഹനം പാലത്തിന്റെ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും കൈവരികളും സ്ലാബും തകർക്കുകയും ചെയ്തിരുന്നു. ഈ ഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്. ദേശീയപാതയിൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന്റെ സ്പാനുകൾക്കിടയിലെ വലിയ വിടവും ഉപരിതലത്തിലെ തകർച്ചയും അപകടഭീഷണിയുയർത്തുന്നുണ്ട്. ഇവിടെയും കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!