HomeNewsCrimeRapeപോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി

പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി

manjeri-court

പോക്സോ കേസ്; വളാഞ്ചേരി നഗരസഭാ കൌൺസിലറുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺ‌കുട്ടിയെ പീഢിപ്പിച്ചെന്ന കേസിൽ വളാഞ്ചേരി നഗരസഭാ കൌൺസിലർ സമർപ്പിച്ച ജാമാപേക്ഷ കോടതി തള്ളി. ഇടത് സ്വതന്ത്ര കൌൺസിലർ നടക്കാവിൽ ഷംസുദ്ധീൻ സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും
perfect
വളാഞ്ചേരി സ്വാദേശിനിയായ പതിനാറ്കാരിയെ പീഡിപ്പിച്ച കേസിലാണ് വളാഞ്ചേരി നഗരസഭാ ഇടത് കൗണ്സിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ പോക്ക്സോ കോടതി പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ജാമ്യാപേക്ഷ തള്ളിയതോടെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യാൻ ഇനി പൊലീസിന് തടസ്സമില്ല. കുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന ഷംസുദ്ദീൻ വാദം ഉയർത്തിയങ്കിലും കോടതി തള്ളി. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയിൽ നിന്ന് ഇത്തരം വാദങ്ങൾ ഉണ്ടാവരുതെന്ന് കോടതി പ്രതിയെ ശാസിക്കുകയും ചെയ്തു.
shamsudhen-n
നേരത്തെ പ്രതിയിൽ നിന്ന് പണം വാങ്ങി കേസിൽ മധ്യസ്ത ശ്രമം നടക്കുന്നതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ചൈൽഡ് ലൈൻ പരാതി നൽകിയിരുന്നു.ഇതിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടങ്കിലും പ്രതി കൗണ്സിലർ സ്ഥാനം ഇതുവരെ രാജിവെച്ചിട്ടില്ല. സഹോദരി ഭർത്താവ് ചൂഷണം ചെയ്തതായും ഇരയായ പെണ്കുട്ടിയുടെ മൊഴിയുണ്ട്


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!