sale Archives - Valanchery Online
പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
തിരൂർ : ഒൻപതുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ കുഞ്ഞിന്റെ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ മാതാവ് തമിഴ്നാട് കള്ളക്കുറിശ്ശി നെടുമാണൂർ ശങ്കരപുരം സ്വദേശിനി കീർത്തന (23), കാമുകനും ഓട്ടോ ഡ്രൈവറുമായ കള്ളക്കുറിശ്ശി പിള്ളയാർ കോവിൽ സ്ട്രീറ്റിൽ നത്തകരൈ ആത്തൂർ സ്വദേശി ശിവ (24), കുട്ടിയെ വിലയ്ക്കു വാങ്ങിയ കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശി കവിതാലയത്തിൽ രാജഗോപാലിന്റെ ഭാര്യ ആദിലക്ഷ്മി (39), ഇടനിലക്കാരായി നിന്ന തിരൂരിൽ താമസിക്കുന്ന സെന്തിൽകുമാർ (49), ഭാര്യ കോഴിക്കോട് ചക്കുംകടവ് സ്വദേശിനി പ്രേമലത (46) എന്നിവരാണ് അറസ്റ്റിലായത്.
കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കീർത്തനയെ ഭർത്താവ് അയ്യപ്പൻ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ശിവയുമായി കീർത്തന പ്രണയത്തിലാകുകയും കുട്ടിയുമായി ശിവയ്ക്കൊപ്പം തിരൂരിലെത്തി സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഇതിനിടെ, കീർത്തന വീണ്ടും ഗർഭിണിയായി. സാമ്പത്തിക ഭദ്രതയില്ലാത്തതിനാൽ ആദ്യ ഭർത്താവിലെ കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുലക്ഷം രൂപയാണ് കുട്ടിയുടെ വിലയായി ചോദിച്ചതെങ്കിലും ഒന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. ഞായറാഴ്ച ആദിലക്ഷ്മി തിരൂരിലെത്തി പണംനൽകി കുട്ടിയുമായി പോയി. സമീപവാസികളിൽനിന്ന് വിവരം ലഭിച്ച പോലീസ്, കീർത്തനയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കുട്ടിയെ വാങ്ങിയവരെയും സഹായിച്ചവരെയും പിടികൂടിയത്. കീർത്തനയുടെ കൈയിൽനിന്ന് 1,38,000 രൂപയും പോലീസ് പിടിച്ചെടുത്തു.
തിരൂർ എസ്ഐ ആർ.പി. സുജിത്ത്, എസ്ഐമാരായ ബാബുജി, പ്രതീഷ് കുമാർ, ജയപ്രകാശ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അരുൺ, രാജേഷ്, ജയപ്രകാശ്, സിപിഒ ഷാമില ഷാജി, കൈലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയെ പോലീസ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. രാജേഷ് പുതുക്കാട് മുൻപാകെ ഹാജരാക്കി മലപ്പുറം ശിശുസംരക്ഷണ സമിതിക്ക് കീഴിലുള്ള ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
The post പിഞ്ചുകുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; തിരൂരിൽ അമ്മയും കാമുകനുമുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ appeared first on Valanchery Online.
പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്; യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: പഞ്ചവർണ്ണ തത്തയെ വില്പനക്കുണ്ടെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
കേസിൽ തിരുവനന്തപുരം വടശ്ശേരി കോണം സ്വദേശി നിവിൻ ഫെർണാണ്ടസ് എന്ന റിയാസിനെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വളർത്തുന്നതിനായി പഞ്ചവർണ്ണം ഇനത്തിൽ പെട്ട പക്ഷിയെ വിൽക്കാനുണ്ട് എന്ന പരസ്യം ഓൺലൈനിൽ കണ്ട് ബന്ധപ്പെട്ട് മലപ്പുറം ഇരിമ്പിളിയം സ്വദേശിയെ പണം തട്ടിച്ച് മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരനിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപ തട്ടിയ ശേഷം ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും തന്ത്രപൂർവം നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിരവധി പേരെ തട്ടിപ്പിനിരയാക്കി മുങ്ങിയ ചരിത്രമുള്ള ഇയാളുടെ പേരിൽ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്;  യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ് appeared first on Valanchery Online.
ഇരിമ്പിളിയത്ത് ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി ചവിട്ടികൾ നിർമ്മിച്ചു വിൽക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പ്രതീക്ഷ ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ആരംഭിച്ച ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി ചവിട്ടികൾ നിർമ്മിച്ചുവിൽക്കുന്നു. വിപണനോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഫസീല അധ്യക്ഷത വഹിച്ചു. എൻ. മുഹമ്മദ്, വി.ടി. അമീർ, എൻ. കദീജ, ബാലചന്ദ്രൻ, കെ. മുഹമ്മദാലി, അബൂബക്കർ, കെ.എം. അബ്ദുറഹ്മാൻ, ജില്ലാ മിഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.എസ്. അസ്‌കർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതീക്ഷ ബഡ്‌സ് സ്‌കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ചവിട്ടികൾ നിർമിച്ചത്. പദ്ധതിക്കായി ജില്ലാ കുടുംബശ്രീ മിഷൻ 2,46,550 രൂപയാണ് അനുവദിച്ചത്.
The post ഇരിമ്പിളിയത്ത് ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായി ചവിട്ടികൾ നിർമ്മിച്ചു വിൽക്കുന്നു appeared first on Valanchery Online.
ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം വിരിഞ്ഞിറങ്ങിയ പിടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്കുണ്ട്. വിവിധ ആഴ്ചകൾ പ്രായമുള്ള ഗ്രാമശ്രീ, മുട്ടക്കോഴിക്കുഞ്ഞുങ്ങളും ലഭ്യമാണ്. ആവശ്യക്കാർക്ക് നേരിട്ട് വന്ന് വാങ്ങാം. വിവരങ്ങൾക്ക് 04942960068 എന്ന നമ്പറിൽ ബന്ധപ്പെടാം.
The post ആതവനാട് ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പിടക്കോഴികുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് appeared first on Valanchery Online.
ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ
വളാഞ്ചേരി: ആതവനാട് മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് എച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ(26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കും പോലീസ് സംഘവും ചേർന്ന് 15 മദ്യ കുപ്പികൾ സഹിതം അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്ന് പലതവണയായി വാങ്ങി ഉയർന്ന വിലക്ക്  മദ്യം നൽകുന്നത് ആയിരുന്നു ഇയാളുടെ  പതിവ്. ഈ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ്  ഇയാളെ പറ്റി നിരീക്ഷണം നടത്തി ഇയാളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്ഐമാരായ   അബ്ദുൽ അസീസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  മോഹനൻ, ദീപക്ക് , സിപിഒ പ്രദീപ്  എന്നിവരും ഉണ്ടായിരുന്നു..  തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
The post ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ appeared first on Valanchery Online.
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല സ്വദേശി റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്.
സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് ഒരു കത്തിയും കണ്ടെടുത്തു. ഇതോടൊപ്പം കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇവർക്കെതിരെ കേസെടുത്തതിനുശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിവിമുക്തി ചികിത്സയ്ക്കയച്ചു.റഹീം
The post വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
‘സെറ്റ് ലോട്ടറി’ കച്ചവടം; നിയന്ത്രണം വരുന്നു
കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ ജില്ലയിലും ഇത്തരം വില്പന വ്യാപകമാണെന്ന് ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തി.എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. അന്യ സംസ്ഥാന ലോട്ടറി മാഫിയയാണ് ഇതിനു പിന്നിലെന്ന് അധികൃതർ പറയുന്നു. പരിചയക്കാർക്ക് സെറ്റ് ടിക്കറ്റുകൾ ലഭിക്കൂ. മറ്റു ജില്ലകളിൽ നിന്നു ലോട്ടറി എത്തിച്ച് സെറ്റാക്കിയും വില കുറച്ചും വിൽക്കുന്ന ഏജന്റുമാരുണ്ട്. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതിയും നൽകേണ്ട. തുക വലുതായാലും ,10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം.ഞായർ ഒഴികെ എല്ലാ ദിവസവും കേരള ലോട്ടറിയുടെ 94,20,000 ടിക്കറ്റുകളാണ് വിവിധ പേരുകളിൽ വില്പനയ്ക്കെത്തുന്നത്. ഇതിൽ 70 ശതമാനവും സെറ്റാക്കിയാണ് കച്ചവടം. ഒന്നിച്ച് ടിക്കറ്റെടുത്ത് പണം നഷ്ടമായി ആത്മഹത്യ ചെയ്തവരുമുണ്ട്.
The post ‘സെറ്റ് ലോട്ടറി’ കച്ചവടം; നിയന്ത്രണം വരുന്നു appeared first on Valanchery Online.
കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ
കോട്ടയ്ക്കൽ : ടിപ്പ്‌ ടോപ്പ്‌ ഫർണിച്ചറിന്റെ സബ്‌ ബ്രാൻഡായ മൊസാർട്ട്‌ ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽനിന്ന്‌ പെരുന്നാൾ പ്രമാണിച്ച്‌ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആയി ഫർണിച്ചർ വാങ്ങുമ്പോൾ അതേ വിലയ്ക്കുള്ള ഫർണിച്ചർ സ്വന്തമാക്കാം. ടിപ്പ്‌ ടോപ്പിന്റെ ബഡ്‌ജറ്റ്‌ ബ്രാൻഡ്‌ ആയ മോഡിസ്‌ ഫർണിച്ചറിന്റെ ഏത്‌ ഫർണിച്ചർ വാങ്ങുമ്പോഴും ഇൗ ഓഫർ ലഭിക്കും. 3000 രൂപ മുതൽ ഉള്ള ഫർണിച്ചർ വാങ്ങുമ്പോൾ 3,000 രൂപയുടെ ഫർണിച്ചർ ﻿ഫ്രീ ആയി സ്വന്തമാക്കാം. നൂറ്‌ ശതമാനം കസ്റ്റമൈസേഷൻ മൊസാർട്ട്‌ ഷോറൂമിൽ ലഭ്യമാണ്‌, കൂടാതെ ഇ.എം.ഐ. സൗകര്യവും ഉണ്ടായിരിക്കും.
മോഡിസ്‌, ആപ്പിൾകാർട്ട്‌, ടിപ്പ്‌ടോപ്പ്‌ എന്നീ ബ്രാൻഡുകളിൽ വിവിധ പ്രൈസ്‌ റെയ്‌ഞ്ചുകളിലുള്ള ഫർണിച്ചർ മൊസാർട്ട്‌ ഷോറൂമുകളിൽ ലഭ്യമാണ്‌. മോഡിസ്‌ ബ്രാൻഡിന്‌ 10 വർഷം വാറന്റിയും പ്രീമിയം ഫർണിച്ചർ ബ്രാൻഡ്‌ ആയ ആപ്പിൾകാർട്ട്‌ ഫർണിച്ചറിന്‌ 20 വർഷം വാറന്റിയും കൂടാതെ അറുപത്‌ ശതമാനം ബൈ ബാക്ക്‌ ഓഫറും ഉണ്ടായിരിക്കുന്നതാണ്‌. ﻿www.hokybo.com എന്ന വെബ്‌സൈറ്റ്‌ വഴിയും വാങ്ങാം. വിവരങ്ങൾക്ക്‌: 8157877777.
The post കോട്ടയ്ക്കൽ മൊസാർട്ട്‌ ഹോംസിൽ ബൈ വൺ ഗെറ്റ്‌ വൺ ബക്രീദ്‌ ഓഫർ appeared first on Valanchery Online.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്. ഉപയോഗശൂന്യമായ 16 മോട്ടോർ സൈക്കിളുകളാണ് തിങ്കളാഴ്ച രാവിലെ 10 :00  മണിക്ക് വളാഞ്ചേരി കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ  വെച്ച് പരസ്യമായി ലേലം ചെയ്യുന്നതണ്. 16 മോട്ടോർ സൈക്കിളുകൾ ഒരു ലോട്ട് ആയിട്ടാണ് ലേലം ചെയ്യുന്നത്. വിശദ വിവരങ്ങൾക്ക്: 04942644343
The post വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന് appeared first on Valanchery Online.
ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
The post ലോട്ടറി കടയുടെ മറവിൽ അന്ധികൃത മദ്യ വില്പന; കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
കൊവിഡിലും തളരാതെ അലങ്കാര മത്സ്യ വിപണി
കുറ്റിപ്പുറം : കൊവിഡ് ആളുകളെ വീടുകളിലാക്കിയതോടെ അലങ്കാരമത്സ്യ വിപണിക്ക് നല്ലകാലമാണ്. ചെറിയ അക്വേറിയങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കാണാൻ ഭംഗിയേറിയ അലങ്കാര മത്സ്യങ്ങളുടെ നീണ്ട നിര തന്നെ കച്ചവടക്കാർ വിപണിയിലെത്തിക്കുന്നുണ്ട്. പലനിറങ്ങളിലുള്ള ഗപ്പികൾക്കാണ് പ്രിയം കൂടുതൽ. ഒപ്പം ഫൈറ്റർ ബ്ലാക്ക്‌മോളി, ബ്ലാക്ക്‌മോർ, ഗോൾഡ് ഫിഷ് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയുണ്ട്. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്ക് ഈ മേഖല വലിയ ആശ്വാസമാണ് പകരുന്നത്. വിദേശത്തും സ്വദേശത്തും തൊഴിൽ നഷ്ടമായ പലരും പാതയോരങ്ങളിൽ അലങ്കാരമത്സ്യ വിപണനത്തിനെത്തുന്നുണ്ട്.
യഥാക്രമം ഒമാനിൽ നിന്നും മസ്‌കറ്റിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ റഹ്മത്തുള്ളയും മൻസൂറും ഇത്തരത്തിൽ അലങ്കാരമത്സ്യവിപണിയിലെത്തിച്ചേർന്നവരാണ് . തൃത്താല വെള്ളിയാങ്കല്ല് പാലത്തിന് സമീപമാണ് ഇവരുടെ വിൽപ്പന. വലിയ മുതൽമുടക്കില്ലാതെ തന്നെ ആരംഭിക്കാൻ കഴിഞ്ഞു. വഴിയാത്രക്കാരാണ് പ്രധാന ആവശ്യക്കാർ. സാമാന്യം നല്ല വരുമാനമുണ്ട്. തൃശൂരിൽ നിന്നാണ് അലങ്കാരമത്സ്യം എത്തിക്കുന്നത്. താത്കാലികാശ്വാസമെന്ന നിലയിൽ അലങ്കാര മത്സ്യ മേഖല വലിയ താങ്ങായെന്ന് ഇരുവരും പറയുന്നു.
The post കൊവിഡിലും തളരാതെ അലങ്കാര മത്സ്യ വിപണി appeared first on Valanchery Online.
വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌
ഇത്തരം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്‌തുക്കൾ എന്നിവയുടെ സാമ്പിൾ ശേഖരിച്ച്‌ പരിശോധനക്കായി കോഴിക്കോട്‌ റീജണൽ അനലിറ്റിക്കൽ ലാബിലേക്ക്‌ അയയ്‌ക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യസുരക്ഷാ അസി. കമീഷണർ ജി അയശ്രീ അറിയിച്ചു.
The post വാഹനങ്ങളില്‍ നടത്തുന്ന ബിരിയാണി കച്ചവടം തടയാൻ  ‘ഓപറേഷൻ ദമ്മു’മായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ appeared first on Valanchery Online.