എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന SCകുട്ടികൾക്കുള്ള പഠനോപകരണ വിതരണം മേശയും കസേരയും പദ്ധതി പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിലായി 93 SC കുട്ടികൾക്ക് വിതരണം ചെയ്തു. വടക്കുംപുറം കെ വി യു പി സ്കൂളിൽ തുടക്കം കുറിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി വേലായുധന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് MP ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ALP സി കെ പാറ സ്കൂൾ, AUPS വടക്കുംപുറം, GLPS വടക്കുംപുറം, AMLPS എടയൂർ നോർത്ത് സ്കൂൾ, SVALPS ബാങ്കുംപടി, GLPS അത്തിപ്പറ്റ, HALPS പൂക്കാട്ടിരി, KMUP പൂക്കാട്ടിരി സ്കൂളിൽ സമാപിച്ചു. പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, വാർഡ് മെമ്പർമാരായ അനുഷ സ്ലീമോവ്, കെ കെ രാജീവ് മാസ്റ്റർ, PT അയ്യൂബ്, ജൗഹറ കരീം, കെ പി വിശ്വനാഥൻ, HM മാരായ രാജഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ, അജിത വിജയൻ, ശശികല ടീച്ചർ, സംജീദ് മാസ്റ്റർ, അജിത ടീച്ചർ, സുരേഷ് മാസ്റ്റർ, ബിജു മാസ്റ്റർ, PTA പ്രസിഡന്റുമാരും മറ്റ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here