HomeNewsAgricultureപൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

passion-fruit-vengara

പൊലീസ് സ്റ്റേഷനിൽ പാഷൻ ഫ്രൂട്ട് കൃഷിയ്ക്കൊരുങ്ങി വിദ്യാർത്ഥികൾ

വേങ്ങര: ഹൃദയസംബന്ധമായ രോഗ പ്രതിരോധത്തിനും രക്തശുദ്ധീകരണത്തിനുമെല്ലാം ഏറെ ഗുണം ചെയ്യുന്ന ലാറ്റിനമേരിക്കൻ ഫലവർഗ്ഗമായ പാഷൻ ഫ്രൂട്ട് കൃഷിയെ വ്യാപിപ്പിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോട്ടക്കൽ മലബാർ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർന്മാരാണ് വേങ്ങര പൊലീസ് സ്റ്റേഷൻ വളപ്പിൽ തൈകൾ നട്ട് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. എസ്.ഐ വിജയൻ, അഡീഷണൽ എസ്.ഐ സജീഷ്, എ.എസ്.ഐ വത്സൻ എന്നിവർ പാഷൻ ഫ്രൂട്ട് തൈകൾ നട്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് വളണ്ടിയർമാർ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
passion-fruit-vengara
ശേഷം സി.പി.ഒ അരുൺ പൊലീസ് സ്റ്റേഷൻ പ്രവർത്തന രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ക്ലാസെടുത്തു. പരിപാടിയുടെ രണ്ടാം ഘട്ടമായി കൂടുതൽ തൈകൾ വളർത്തിയെടുത്ത് വീടുകളിൽ വിതരണം ചെയ്യാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പ്രോഗ്രാം ഓഫീസർ വി രാജേഷ്, ഷാഹിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!