HomeNewsEducationActivityജയിൽക്ഷേമദിനം; തവനൂർ ജയിലിൽ കലാവിരുന്നൊരുക്കി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ വിദ്യാർഥികൾ

ജയിൽക്ഷേമദിനം; തവനൂർ ജയിലിൽ കലാവിരുന്നൊരുക്കി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ വിദ്യാർഥികൾ

tavanur-jail-dance

ജയിൽക്ഷേമദിനം; തവനൂർ ജയിലിൽ കലാവിരുന്നൊരുക്കി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ വിദ്യാർഥികൾ

തവനൂർ: ജയിൽക്ഷേമദിനത്തിൽ തവനൂർ ജയിലിലെ അന്തേവാസികൾക്ക് കലാവിരുന്നൊരുക്കി വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് വിദ്യാർഥികൾ. ജയിലിൽ കഴിയുന്നവരുടെ മാനസികപിരിമുറുക്കം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കവിതകളും ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചത്. വിദ്യാർഥികൾ കമ്യൂണിറ്റി എക്സറ്റൻഷൻ പരിപാടിയുടെ ഭാഗമായാണ് അധ്യാപകർക്കൊപ്പം ജയിലിലെത്തിയത്. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി. വിജയകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് പ്രഭൻ, ജയിൽ വെൽഫെയർ ഓഫീസർ ബിബിൻ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ടി.പി. മുഹമ്മദ് മുനീർ, ഹരീഷ് എന്നിവർ സംസാരിച്ചു. കോളേജ് അധ്യാപകരായ ഡോ.പി.സി. സന്തോഷ്ബാബു, ഡോ.കെ.എം. ജയശ്രീ, അനുപമ മുരളി, ഡോ. സി. സൗമിനി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!