HomeUncategorizedതെരുവോര കച്ചവടക്കാര്‍ക്ക് ഇനി ചെറുകിട വായ്പകള്‍

തെരുവോര കച്ചവടക്കാര്‍ക്ക് ഇനി ചെറുകിട വായ്പകള്‍

തെരുവോര കച്ചവടക്കാര്‍ക്ക് ഇനി ചെറുകിട വായ്പകള്‍

മലപ്പുറം: നഗരസഭയിലെ അംഗീകൃത തെരുവുകച്ചവടക്കാര്‍ക്ക് ചെറുകിടവായ്പകള്‍ ബാങ്കുകള്‍മുഖേന ലഭ്യമാക്കുമെന്ന് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല അറിയിച്ചു. നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്കുള്ള സാമ്പത്തിക സാക്ഷരതാപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവനദൗത്യത്തിന് കീഴിലുള്ള സ്വയംതൊഴില്‍ പദ്ധതിയിലൂടെ പലിശ സബ്‌സിഡി ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറംശാഖ മുഖേന 50,000 രൂപവരെയുള്ള വായ്പകള്‍ വിതരണംചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി മലപ്പുറം നഗരസഭയിലെ മുഴുവന്‍ അംഗീകൃത തെരുവുകച്ചവടക്കാര്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാകും.
തെരുവുകച്ചവടക്കാര്‍ക്ക് ഇത്തരത്തിലുള്ള പദ്ധതി സംസ്ഥാനതലത്തില്‍ത്തന്നെ ആദ്യമായി നടപ്പാക്കുന്നത് മലപ്പുറം നഗരസഭയാണ്.
കൃഷ്ണദാസ്, കെ. അബ്ദുല്‍ ജബ്ബാര്‍, മറിയുമ്മ ഷരീഫ് കോണോത്തൊടി, അബ്ദുല്‍മജീദ് പരി, ഉദയഭാനു, കെ.എ. നാസര്‍, പി.കെ. സുനില്‍, പി.കെ. സുബൈറു ലവാന്‍, വി.കെ. ജമീല, കെ. സമറിയ എന്നിവര്‍ പ്രസംഗിച്ചു.

Summary: Malappuram Municipality in kerala is going to be the first municipality in the state to give small scale loans to the street vendors through Deen Dayal Antyodaya Yojana scheme introduced by the central government.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!