HomeNewsHealthവളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

siddha-valanchery-camp

വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സിദ്ധമെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്ത മായി സംഘടിപ്പിക്കുന്ന പ്രീ മൺസൂൺ സൗജനൃ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയര്മാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്ത്തി ശൈലേഷ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ ശൈലജ കെ.വി, താഹിറ ഇസ്മായിൽ,സാജിത ടീച്ചർ, മുസ്തഫ മാസ്റ്റർ, എച്.എം.സി ഭാരവാഹികളായ നീറ്റുകാട്ടിൽ മുഹമ്മദലി, മുസ്തഫ, റിട്ട. എസ്.ഐ പുരുഷോത്തമൻ തുടങിയവർ പങ്കെടുത്തു.
siddha-valanchery-camp
ഡോ:ശ്രുതി മുഖ്യപ്രഭാഷണവും, ഡോ:സുശാന്ത് എം എസ് സിദ്ധ ബോധവൽക്കരണ ക്ലാസും നൽകി. ഡോ:മനു, ഡോ:നിഥിൻ, ഡോ:മനീഷ, ഡോ:തസ്‌നീം,ഡോ:ബിജുഷ,ഡോ:മെൽബിൻ തുടങിയ സിദ്ധ വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർ മ്മാരുടെ നേതൃത്തത്തിൽ രോഗികകളെ പരിശോധിക്കുകയും മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!