HomeNewsTrafficമലപ്പുറം ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ഇനി വൺവേ;

മലപ്പുറം ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ഇനി വൺവേ;

nh-66-malappuram

മലപ്പുറം ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ ഇനി വൺവേ;

മലപ്പുറം: ജില്ലയിൽ ദേശീയപാത 66-ന്റെ സർവീസ് റോഡുകൾ വൺവേ ആയി മാത്രം ഉപയോഗിക്കാൻ തീരുമാനം. ജില്ലാ കളക്ടർ അധ്യക്ഷനായ റോഡ് സുരക്ഷാസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. സർവീസ് റോഡുകൾ ടു വേ ആണെന്നും അതേസമയം അതത് പ്രാദേശിക ഭരണകൂടങ്ങൾക്ക് അതിൽ മാറ്റംവരുത്താൻ അധികാരമുണ്ടെന്നും ദേശീയപാത അതോറിറ്റി നേരത്തേ വിവരാവകാശനിയമപ്രകാരം അറിയിച്ചിരുന്നു. ഇപ്പോൾ ജില്ലയിൽ പലയിടങ്ങളിലും സർവീസ് റോഡുകളിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ഇതുകാരണം അപകടവും ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. ആറരമീറ്റർ മാത്രം വീതിയിലാണ് കേരളത്തിൽ സർവീസ് റോഡുകൾ നിർമിച്ചിട്ടുള്ളത്. അതിൽത്തന്നെ സ്ളാബും റോഡും രണ്ടുനിരപ്പിലാണ്. അതുകൊണ്ട് രണ്ടുവാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള വീതിയില്ല. ചില ഭാഗങ്ങളിൽ ആറരമീറ്റർപോലും വീതിയില്ല. പ്രധാന കവലകളിലും അടിപ്പാലമുള്ള സ്ഥലങ്ങളിലുമെല്ലാം വലിയ ഞെരുക്കമാണ് ഇപ്പോൾത്തന്നെ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സർവീസ് റോഡുകൾ വൺവേ ആക്കാൻ റോഡ് സുരക്ഷാസമിതി തീരുമാനിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!