HomeNewsCrimeകുറ്റിപ്പുറത്ത് അഞ്ച് കടകളിൽ മോഷണം; മോഷ്ടാക്കളുടെ ദ‍‍‍‍ൃശ്യം സിസിടിവിയി‍ൽ

കുറ്റിപ്പുറത്ത് അഞ്ച് കടകളിൽ മോഷണം; മോഷ്ടാക്കളുടെ ദ‍‍‍‍ൃശ്യം സിസിടിവിയി‍ൽ

kuttippuram-theft

കുറ്റിപ്പുറത്ത് അഞ്ച് കടകളിൽ മോഷണം; മോഷ്ടാക്കളുടെ ദ‍‍‍‍ൃശ്യം സിസിടിവിയി‍ൽ

കുറ്റിപ്പുറം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കുറ്റിപ്പുറം ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ മോഷണം. ഇന്നലെ പുലർച്ചെയാണ് ടൗണിലെ അഞ്ച് സ്ഥാപനങ്ങളുടെ ഷട്ടറുകൾ തകർത്ത് മോഷണം നടന്നത്. നാലു സ്ഥാപനങ്ങളുടെ പൂട്ടുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണവും മൊബൈൽ ഫോണും മോഷ്ടിച്ചു. മോഷണ ശ്രമം നടന്ന സ്ഥാപനത്തിലെ സിസിടിവിയി‍ൽനിന്നു മോഷ്ടാക്കളുടെ ദ‍‍‍‍ൃശ്യം പൊലീസിനു ലഭിച്ചു.‍
theft-kuttippuram
പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നുണ്ട്. തിരൂർ റോഡിലെ പെയിന്റ് കടയിൽനിന്നും സമീപത്തെ സൈക്കിൾ വിൽപനശാലയിൽ നിന്നും 4,500 രൂപയോളം നഷ്ടമായി. ടൗണിലെ മൊബൈൽ കടയിൽനിന്നു മൊബൈലും നഷ്ടമായിട്ടുണ്ട്. പഴയ റെയിൽവേ ഗേറ്റിന് സമീപത്തെ കോഴിവിൽപനശാലയിൽനിന്ന് 8,000 രൂപ നഷ്ടമായി. എഫ്സിഐ ഗോഡൗണിന് സമീപത്തെ ഗൾഫ് ഫാൻസി കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പ്രധാന ഷട്ടർ തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ കടയിലെ സിസിടിവിയിലാണ് രണ്ടു പേരുടെ ദൃശ്യം പതിഞ്ഞത്.theft-kuttippuram

No Comments

Leave A Comment