HomeNewsEducationNewsവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ

sc-students-laptop-valanchery2026

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം,ബിരുദാനന്തര ബിരുദത്തിന് ശേഷമുള്ള ഗവേഷണം, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന 16 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. 695841രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷ്റഫ് അമ്പലത്തിങ്ങൾ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ ടീച്ചർ, കൗൺസിലർ ടി. പി അബ്ദുൾ ഗഫൂർ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ നഗരസഭ സെക്രട്ടറി എച്ച്.സീന, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥ ടി.എൻ ദീപ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!