HomeNewsEducationNewsPress meetകുറ്റിപ്പുറംനൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ്‌ദേവീഭാഗവത നവാഹയജ്ഞം നാളെ മുതൽ

കുറ്റിപ്പുറംനൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ്‌ദേവീഭാഗവത നവാഹയജ്ഞം നാളെ മുതൽ

nottanalukkal-press-meet-2025

കുറ്റിപ്പുറംനൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ്‌ദേവീഭാഗവത നവാഹയജ്ഞം നാളെ മുതൽ

കുറ്റിപ്പുറം : ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ്‌ദേവീഭാഗവത നവാഹ യജ്ഞം നാളെ മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും ദേവീവിഗ്രഹ ഘോഷയാത്ര പുറപ്പെടും. വൈകിട്ട് 6.45ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവഹിക്കും.വൈകിട്ട് 7ന് അമൃത ടി വി ശ്രേഷ്ഠ ഭാരതം ഫെയിം ബ്രഹ്‌മശ്രീ ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും .ബ്രഹ്‌മശ്രീ.പയ്യന്നൂർ മാടമന ശങ്കര നാരായണൻ നമ്പൂതിരി,ബ്രഹ്‌മശ്രീ.കൈതപ്രം കോറമംഗലം സുബ്രഹമണ്യൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും.ശനിയാഴ്ച അഷ്ടദ്രവ്യമഹാഗണപതി ഹോമം നടക്കും.ക്ഷേത്രം മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.ഞായറാഴ്ച മഹാഭഗവതി സേവയും സമുഹ ലളിത സഹസ്രനാമ പാരായണവും നടക്കും.13ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ദേശീയ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും.ചൊവാഴ്ച 6.45 ന് സർവ്വൈശ്വര്യ പൂജ നടക്കും.ബുധനാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ ധന്വന്തരി ഹോമം നടക്കും.16ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് നവഗ്രഹ ഹോമം നടക്കും.വൈകുന്നേരം 4 മണിക്ക് സരസ്വതി സുക്ത സമൂഹാർച്ചന നടക്കും.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുളസി പൂജ നടക്കും.18ന് ശനിയാഴ്ച വൈകിട്ട് 5.30ന് കുമാരി പൂജ നടക്കുന്നതാണ്. ഞായറാഴ്ച രാവിലെ 11.30ന് ദേവി ഭാഗവത നവാഹയജ്ഞ സമർപ്പണവും ഉച്ചക്ക് 12 മണിക്ക് മംഗളാരതിയും നടക്കും.ഉച്ചക്ക് ഒരു മണിക്ക് മഹാപ്രസാദ ഊട്ടും നടക്കും. ടി.മണികണ്ഠകുമാർ, അരവിന്ദ്, വിശ്വനാഥൻ, പി.ജയപ്രകാശ്, ലതമാരായത്ത് എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!